Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിജെപി പാര്‍ലമെന്റ്...

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പൊലീസ് അനുമതി നല്‍കിയിട്ടില്ല

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഇന്ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഡല്‍ഹി പൊലീസ് മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ല. നിലവില്‍ സമരം നടക്കുന്ന ജന്തര്‍മന്തറില്‍  പോലീസ് മാര്‍ച്ച്  തടയും. ജന്തര്‍ മന്തറില്‍ വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

ക്വിക്ക് റെസ്പോണ്‍സ് ടീമുകള്‍ ഉള്‍പ്പെടെ മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഡപ്യൂട്ടി കമ്മിഷണര്‍, അഡീഷണല്‍ ഡിസിപി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സാഹചര്യം നേരിട്ടു നിരീക്ഷിക്കുകയാണ്. പ്രതിഷേധ സ്ഥലത്തേക്കുള്ള പ്രവേശനം കര്‍ശനമായ പരിശോധനകള്‍ക്കു വിധേയമാണ്. വരുന്നവരുടെ ബാഗുകള്‍ ഉള്‍പ്പെടെ സ്‌കാനറിലൂടെ കടത്തിവിട്ട് സ്റ്റിക്കര്‍ പതിച്ച ശേഷമേ പ്രവേശിപ്പിക്കുന്നുള്ളൂ.

സ്ത്രീകളെയും പുരുഷന്മാരെയും പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥര്‍ ശരീര പരിശോധന നടത്തുന്നുണ്ട്. കൂടാതെ, പ്രതിഷേധക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സിവില്‍ വസ്ത്രം ധരിച്ച നിരവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ജനക്കൂട്ടത്തിനിടയില്‍ വിന്യസിച്ചിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ഞായറാഴ്ച്ച പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു. ക്രിസ്തുവിന്റെ സ്വർഗാരോഹണത്തിന് ശേഷം പ്രാർത്ഥനയോടെ കാത്തിരുന്ന ശിഷ്യൻമാർക്ക് മേൽ പരിശുദ്ധ റൂഹാ ആവസിച്ചതിന്റെ ഓർമ്മപുതുക്കലാണ് പെന്തിക്കോസ്തി. ഉയിർപ്പിന്...

എടത്വാ പള്ളി പെരുന്നാൾ: എക്യുമെനിക്കൽ സംഗമം നടന്നു

എടത്വാ: എടത്വാ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ തിരുന്നാളിനോടനുബദ്ധിച്ച് എക്യുമെനിക്കൽ സംഗമം നടന്നു. മലങ്കര മർത്തോമ്മാ സഭ അടൂർ ഭദ്രാസനാധ്യക്ഷൻ  റവ. മാത്യൂസ് മാർ സെറാഫിം സംഗമം ഉദ്ഘാടനം ചെയ്തു. സീറോ...
- Advertisment -

Most Popular

- Advertisement -