Friday, September 25, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ നവരാത്രി...

ചക്കുളത്തുകാവിൽ നവരാത്രി സംഗീതോത്സവം ഒക്ടോബർ 10 മുതൽ

എടത്വ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം ഈ വർഷം ഒക്ടോബർ 10 ന് ശനിയാഴ്ച ആരംഭിച്ചു 21-ന്  സമാപിക്കും. ഒക്ടോബർ 10 ന് രാവിലെ 9 മണിക്ക് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്ര ദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിക്കും.

സംഗീതാരാധനക്ക് പുറമെ ഡാൻസ്, ഭരതനാട്യം, കഥകളി, ഓട്ടൻതുള്ളൽ, തിരുവാതിര, പാഠകം, ചാക്ക്യാർകൂത്ത്‌, ഉപകരണസംഗീതം  തുടങ്ങി വിവിധ ക്ഷേത്ര കലാരൂപങ്ങൾ അരങ്ങേറും. എല്ലാ ദിവസവും കേരളത്തിന്‌ അകത്തും പുറത്തും നിന്നുമുള്ള പ്രഗത്ഭ സംഗീതഞ്‌ജരുടെ സംഗീതാരാധന നടക്കും. ദീപാരാധനക്ക് ശേഷം നൃത്ത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

വിജയദശമി ദിവസമായ ഒക്ടോബർ 21-ന് കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭ ചടങ്ങുകളും ക്ഷേത്രത്തിൽ വിപുലമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. സംഗീതാർച്ചനയിലും നൃത്ത പരിപാടിയിലും മറ്റു ക്ഷേത്ര കലകളിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ഓഫീസുമായോ നേരിട്ടോ ബന്ധപ്പെടേണ്ടതാണെന്നു ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഫോൺ :0477-2213550,9188311000

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചലച്ചിത്രരംഗത്തെ വിവാദം :  പുതുമുഖങ്ങളും ഓണചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ഏറെ ആശങ്കയിൽ

പത്തനംതിട്ട : മലയാള ചലച്ചിത്രരംഗത്ത് വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പുതുമുഖങ്ങളും ഓണചിത്രങ്ങളുടെ അണിയറ പ്രവർത്തകരും ഏറെ ആശങ്കയിൽ. ഏറെ ആഗ്രഹിച്ചും, കഠിന പരിശമത്തിലൂടെയും ഓണക്കാലം ലക്ഷ്യമിട്ട്  ചിത്രീകരണം പൂർത്തിയാക്കിയ, തൻ്റെ പുതിയ സിനിമയെ വിവാദങ്ങൾ...

ശബരിമല തീർഥാടനം: ചുക്കുവെളളം ബിസ്‌ക്കറ്റ് വിതരണം ശ്രദ്ധേയമാകുന്നു

ശബരിമല: ശബരിമല തീർഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കി, സമഗ്രവും സമാനതകളില്ലാത്തതുമായ സേവന ശൃംഖലയുമായി ചുക്കുവെള്ള/ബിസ്‌ക്കറ്റ് വിതരണ സംവിധാനം ശ്രദ്ധേയമാകുന്നു. നീലിമല മുതൽ ഉരക്കുഴി വരെയുള്ള മുഴുവൻ സ്ഥലങ്ങളിലും ഈ സേവനം 24 മണിക്കൂറും...
- Advertisment -

Most Popular

- Advertisement -