Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsസെന്‍സസ് :...

സെന്‍സസ് : വീടുകളുടെ വിവരശേഖരണം അവസാനഘട്ടത്തില്‍

പത്തനംതിട്ട : സെന്‍സസിന്റെ ഭാഗമായി വീടുകളുടെ വിവരശേഖരണം ജില്ലയില്‍ അവസാന ഘട്ടത്തില്‍. പന്തളം, അടൂര്‍ നഗരസഭകളിലും തിരുവല്ല താലൂക്കിലും വിവരശേഖരണം പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ ജൂലൈ 28നുള്ളില്‍ പൂര്‍ത്തിയാകും.

സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ചാര്‍ജ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. വിവരശേഖരണത്തില്‍ ഒരു വീടുപോലും വിട്ടു പോയിട്ടില്ലെന്ന് ഉറപ്പാക്കണം. ശേഖരിച്ച വിവരം സൂപ്പര്‍വൈസര്‍മാര്‍ അടിയന്തരമായി പോര്‍ട്ടലില്‍ ചേര്‍ക്കണം. സെന്‍സസ് കൈ പുസ്തകം തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥരെ ജൂലൈ 30നകം നിയമിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി ജനകീയ ധർണ്ണ സംഘടിപ്പിച്ചു

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റി  ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വിജയ കുമാർ മണിപ്പുഴ ഉദ്ഘാടനം...

രമേശ് ചെന്നിത്തലയുടെ മാതാവിന്റെ നിര്യാണത്തിൽ മലങ്കരസഭ അനുശോചിച്ചു

കോട്ടയം: മുൻ പ്രതിപക്ഷനേതാവും ഹരിപ്പാട് എം എൽ എയുമായ  രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മയുടെ നിര്യാണത്തിൽ  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അനുശോചനം രേഖപ്പെടുത്തി. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ്...
- Advertisment -

Most Popular

- Advertisement -