Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKollamട്രോളിങ് നിരോധനം...

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

കൊല്ലം : 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും.നീണ്ട ഇടവേളയ്‌ക്കു ശേഷം മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിൽ ഇറങ്ങും .ട്രോളിങ് നിരോധനം അവസാനിക്കുന്നതിന്റെ പിന്നാലെ ഹാർബറുകളും പരിസരവും കേന്ദ്രീകരിച്ചുള്ള വ്യാപാരസ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങി.

ട്രോളിങ് നിരോധനകാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മികച്ച രീതിയിൽ മീൻ ലഭിച്ചിരുന്നു. അതിനാൽ മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും സമൃദ്ധമായ മത്സ്യലഭ്യത പ്രതീക്ഷിക്കുന്നു.കൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കൽ, ശക്തികുളങ്ങര തുടങ്ങിയ ഹാർബറുകളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. ട്രോളിങ് നിരോധനം ആരംഭിച്ചപ്പോൾ നാട്ടിലേക്ക് പോയ ആയിരക്കണക്കിനുള്ള ഇതര സംസ്ഥാന തൊഴിലാളികളും ഹാർബറുകളിൽ തിരിച്ചെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഡാക്ക് കലാപം : സോനം വാങ്ചുക് അറസ്റ്റിൽ

ലേ : കഴിഞ്ഞ ദിവസം ലഡാക്കിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിൽ.പ്രക്ഷോഭത്തിന് കാരണമായത് സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ലഡാക് പൊലീസാണ് അറസ്റ്റ് ചെയ്തത്.ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. ലഡാക്കിന്...

തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം 20 ന്

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 3 ന് പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കും. ഉച്ചയ്ക്ക് 2 ന് ക്ഷേത്രത്തിൽ നിന്ന്‌ കരകം, താലപ്പൊലി, വാദ്യഘോഷങ്ങളുടെ...
- Advertisment -

Most Popular

- Advertisement -