Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത് പോലീസിനെ...

പന്തളത്ത് പോലീസിനെ ആക്രമിച്ചകേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

പന്തളം: വിജയപുരത്ത് ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും ഓണാഘോഷ പരിപാടികൾ കാണാൻ എത്തിയവരെ ആക്രമിക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിച്ച പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ഇടിവള കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നു പേരെ  പോലീസ് അറസ്റ്റ് ചെയ്തു.

പന്തളം ചേരിക്കൽ എന്ന സ്ഥലത്ത് മുപ്പത്താറുവിളയിൽ വീട്ടിൽ  നിഖിൽ (25), പത്തനംതിട്ട വള്ളിക്കോട് നരിയാപുരം  വയലാ കടവ് എന്ന സ്ഥലത്ത് വിളയിൽ പുത്തൻവീട്ടിൽ അനീഷ് ഗോപാലകൃഷ്ണൻ (25), പന്തളം വിജയപുരം തെക്കേ ചെരുവിൽ എന്ന സ്ഥലത്ത് ചെന്നേലിൽ വീട്ടിൽ പ്രമോദ് മുരളി (24) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഓഗസ്റ്റ് 27) പന്തളം വിജയപുരത്ത് നടന്ന ഓണാഘോഷ പരിപാടിയിലായിരുന്നു ഇവർ അക്രമം നടത്തിയത്. അക്രമം തടയാൻ ശ്രമിച്ച പന്തളം പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇവർ ഇടിവള കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ, ബിജു, എ എസ് ഐ സഞ്ജയൻ എസ് സി പി ഒ അൻവർഷ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു : മൂന്ന് പേർക്ക് പുരസ്‌കാരം

സ്റ്റോക്കോം : 2025ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്നു പേർക്ക്. മേരി ഇ. ബ്രാങ്കോ, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് പുരസ്കാരം. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസുമായി (peripheral immune tolerance) ബന്ധപ്പെട്ട...

മണ്ഡലകാലം: വാവര് നടയിലെ പ്രസാദം കൽക്കണ്ടവും കുരുമുളകും

ശബരിമല: ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ പ്രധാനമാണ് അയ്യപ്പന്റെ അംഗരക്ഷകനും ഉറ്റ ചങ്ങാതിയുമായ വാവരുസ്വാമി. അയ്യപ്പനെ കാണാൻ എത്തുന്ന തീർത്ഥാടകർ പതിനെട്ടാം പടിയ്ക്ക് താഴെയുള്ള വാവരുനടയും സന്ദർശിക്കുന്നുണ്ട്. ഇവിടെ തീർത്ഥാടകർക്ക് പ്രസാദമായി നൽകുന്നത് ...
- Advertisment -

Most Popular

- Advertisement -