Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKollamഗുരുദേവന്റെ ഏകലോക...

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

കൊല്ലം : മനുഷ്യരാശിയെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള ശ്രീനാരായണഗുരുദേവന്റെ ഏകലോക ദര്‍ശനം ഐക്യരാഷ്‌ട്രസഭയില്‍ മുഴങ്ങണമെന്ന് സച്ചിദാനന്ദ സ്വാമികള്‍. മഹാരാഷ്‌ട്രയിലെ നാസിക്കില്‍ ശ്രീനാരായണഗുശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് രുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്വാമികള്‍.

ഐക്യരാഷ്‌ട്രസഭയില്‍ ഗുരുദര്‍ശനം എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഗുരുദേവന്‍ 1888 ല്‍ ഇന്ത്യയുടെ തെക്കേയറ്റമായ അരുവിപ്പുറത്ത് നിന്നും ഏകലോക ദര്‍ശനം മുഴക്കുമ്പോള്‍ അന്നത് ഏറ്റുപറയാന്‍ അധികം പേരുണ്ടായിരുന്നില്ല. വിവേകാനന്ദ സ്വാമികള്‍ ചിക്കാഗോയില്‍, അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരെ എന്ന് സംബോധന ചെയ്യുന്നത് അരുവിപ്പുറം സന്ദേശം കഴിഞ്ഞ് പിന്നെയും 50 വര്‍ഷം കഴിഞ്ഞാണ്.

‘മനുഷ്യരെല്ലാം ഒന്ന്’ അതാണ് നമ്മുടെ മതം എന്ന് ഗുരുദേവന്‍ ഉപദേശിച്ചു. ജാതിമത വര്‍ണവര്‍ഗ ഭേദമെന്യേ എല്ലാവരും ഒന്നായി കഴിയുന്ന ആ ഏകലോകം നാളത്തെ ലോകദര്‍ശനമാണ്. അതുകൊണ്ടാണ് ഗുരുദേവനെ ഭാവി ലോകത്തിന്റെ പ്രവാചകനെന്നു വിളിക്കുന്നതെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.

നാസിക് ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പ്രസിഡന്റ് അശോക് വാസവ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ശിവഗിരി മഠത്തിലെ ബോധിതീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നാസിക് എംഎല്‍എ ദേവയാനി പാരണ്ടെ, മേയര്‍ വിലാസ് ഷിന്‍ഡേ, ഡെ. മേയര്‍ സന്ധ്യ കുല്‍ക്കര്‍ണി, എന്‍.എസ്. സലിംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാലം : ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര ചൊവ്വാഴ്ച

ശബരിമല : മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ചൊവ്വാഴ്ച (ഡിസംബർ 23) വൈകുന്നേരം നടക്കും. വൈകുന്നേരം 6.30ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരി തെളിച്ചു...

അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും: കേന്ദ്രമന്ത്രി

ന്യൂഡൽഹി : അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ഇന്‍ഷുറന്‍സ്  ഏര്‍പ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അതിനുള്ള തയാറെടുപ്പിലാണെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. രാജസ്ഥാനിലെ ബലോത്രയില്‍ നടക്കുന്ന അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ ദേശീയ...
- Advertisment -

Most Popular

- Advertisement -