Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsKonniസംസ്ഥാന പാതയിലെ...

സംസ്ഥാന പാതയിലെ കാറപകടം : തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചൈനാ മുക്കിന് സമീപം കാറപകടം. തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ശനി രാത്രി 11.30 ന് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ചായിരുന്നു അപകടം നടന്നത്.

കന്യാകുമാരി സ്വദേശിനി സുമി കാർത്തിക (35) ആണ് മരിച്ചത്. സുമിയുടെ ഭർത്താവ് പ്രതീഷ് ആണ് കാർ ഓടിച്ചത്. ഇവരുടെ എട്ട് വയസുള്ള മകൻ, പ്രതീഷിൻ്റെ സഹോദരൻ പ്രകാശ്, ഭാര്യ സിന്ധു. ഇവരുടെ 10,5 വയസുള്ള മക്കൾ എന്നിവർക്കും പരുക്കേറ്റു. ഇവരെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് വിനോദയാത്രക്ക് പോയി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഫ് പെരിങ്ങര മണ്ഡലം കമ്മിറ്റി രാപകൽ സമരം

തിരുവല്ല: യുഡിഫ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ രാപകൽ സമരം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ക്രിസ്റ്റോഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സാം ഈപ്പൻ,...

കള്ളപ്പണം വെളുപ്പിക്കൽ കേസ് : എസ്ഡിപിഐ അധ്യക്ഷൻ എം.കെ. ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എംകെ ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു . നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്...
- Advertisment -

Most Popular

- Advertisement -