Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടിക്കർഷകൻ ആദിത്യന്...

കുട്ടിക്കർഷകൻ ആദിത്യന് നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം

ആലപ്പുഴ: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ ചേർത്തല സ്വദേശി ആദിത്യന്  നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമം കെ സി വേണുഗോപാൽ എംപി നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചേർത്തല അരീപ്പറമ്പ്  പഞ്ചായത്ത് ഓഫീസിന് സമീപത്തായുള്ള സ്ഥലത്താണ് വീട് നിർമിക്കുന്നത്.

കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷ ചടങ്ങിലാണ് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആദിത്യന് വീട് നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്. ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ അജയൻ-സജിത ദമ്പതികളുടെ ഏക മകനാണ്. സ്വന്തമായി വീടില്ലാതെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ആദിത്യൻ 44 സെന്റ് സ്ഥലത്ത് നെൽകൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.

ഇതോടൊപ്പം അലങ്കാര മത്സ്യകൃഷി, ആട്, കോഴി, താറാവ്, പശു വളർത്തൽ എന്നിവയും വിജയകരമായി നടത്തിവരുന്നു. ആദിത്യന്റെ വീടെന്ന സ്വപ്നത്തെക്കുറിച്ചുള്ള മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് വീട് നിർമ്മിച്ചുനൽകാൻ സന്നദ്ധത അറിയിച്ചത്. മന്ത്രി നൽകിയ വാഗ്ദാനത്തിന്റെ തുടർച്ചയായാണ് വീടിന്റെ നിർമ്മാണത്തിന് തറക്കല്ലിടുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിക്കൂട്ട്  മരണക്കൂട്ട് : ലഹരി വിരുദ്ധ സെമിനാർ

അടൂർ: കേരള സീനിയർ ലീഡേഴ്‌സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കൂട്ട്  മരണക്കൂട്ട് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. വിവേകാന്ദന്ദ ഗ്രന്ഥശാലയിൽ നടന്ന സെമിനാർ സംസ്ഥാന ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ...

കെഎസ്ആർടിസി ബസിൽ യാത്രക്കാരി കുഴഞ്ഞു വീണു : ജീവനക്കാർ രക്ഷകരായി

തിരുവല്ല: കെഎസ് ആർടിസി ബസിൽ  കുഴഞ്ഞു വീണ യാത്രക്കാരിയെ  ജീവനക്കാർ ചേർന്ന്  ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ പത്തനാപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് കുഴഞ്ഞു വീണത്. തലയ്ക്ക്...
- Advertisment -

Most Popular

- Advertisement -