തിരുവനന്തപുരം: മഴ മാറിയതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു. മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയര്‍ന്നു.
ശനിയാഴ്ച ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ് (36.2 ഡിഗ്രി സെല്‍ഷ്യസ്).ഇത് സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് അധികമാണ്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ താപനില ഉയര്‍ന്ന നിലയിലാണ്. യു വി ഇന്‍ഡക്‌സ് ഏഴ് മുതല്‍ എട്ട് വരെയായി. സൂപ്പര്‍ എല്‍നിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങള്‍ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്.





