Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsവിസ നൽകാമെന്ന്...

വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആളെ എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്തു

പത്തനംതിട്ട: കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ആളെ മലയാലപ്പുഴ പോലീസ് എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തു.  എറണാകുളം ലോ കോളേജിന് സമീപം മാർക്കറ്റ് റോഡിൽ XL 1374 – ൽ ലോറൻസ് ജോസഫ് കൊറേയാ യുടെ മകൻ റെമോ സാവിയോ കൊറേയാ (36) ആണ് പിടിയിലായത്.

കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് രൂപയാണ് ഇയാൾ പലരിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. ഇയാൾക്കെതിരെ കണ്ണൂർ കേളകം, തിരുവനന്തപുരം മാള ,  ഹരിപ്പാട്, എറണാകുളം സൗത്ത്, പുത്തൻവേലിക്കര എറണാകുളം ടൗൺ നോർത്ത്  തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.

മലയാലപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും കാനഡയിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3,25,000 രൂപ വാങ്ങിയിട്ട് വിസയും ജോലിയും ശരിയാക്കി നൽകാതെ കബളിപ്പിച്ചു എന്നതാണ് കേസ്. 2022 ഡിസംബറിലാണ് ഇയാൾ വിസക്കായി പൈസ വാങ്ങിയത്. ഇതുവരെ വിസയും പണവും ലഭിക്കാതെ വന്നപ്പോൾ മലയാലപ്പുഴ സ്വദേശിയായ യുവാവ് മലയാലപ്പുഴ സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു.

പോലീസ്  അന്വേഷിക്കുന്നതായി അറിഞ്ഞ പ്രതി പല സ്ഥലങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നു. വിവിധയിടങ്ങളിൽ ഇയാൾക്കായി തെരച്ചിൽ നടത്തിയ മലയാലപ്പുഴ പോലീസ് എറണാകുളത്ത് ഇയാളുടെ സാന്നിധ്യം മനസ്സിലാക്കി അവിടെയെത്തി അറസ്റ്റ്  ചെയ്യുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണം : സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളി. എല്ലാ കേസുകളും സിബിഐ അന്വേഷണത്തിന് വിടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. നിലവിൽ കേസ്...

പി. വിജയന് ക്ലീൻ ചിറ്റ് ; പുണ്യം പൂങ്കാവനം പദ്ധതി തുടരാമെന്ന് സർക്കാർ

തിരുവനന്തപുരം : ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എഡിജിപി പി. വിജയന് ക്ലീൻചീറ്റ് .പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി വിജയനെതിരെ അജിത് കുമാ‍ർ നൽകിയ റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -