Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂരിൽ മുൻ...

അടൂരിൽ മുൻ ഭാര്യയുടെ നേതൃത്വത്തിൽ യുവാവിന് ക്രൂരമർദ്ദനം ; ആറംഗ സംഘം പിടിയിൽ

​അടൂർ : കുടുംബവൈരാഗ്യത്തെ തുടർന്ന് യുവാവിനെ മുൻ ഭാര്യയും സംഘവും ചേർന്ന്  തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചു. അടൂർ സ്വദേശിയായ യുവാവിനാണ് ആൾക്കൂട്ട മർദ്ദനമേറ്റത്. സംഭവത്തിൽ മുൻ ഭാര്യയുൾപ്പെടെ ആറ് പേരെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ട് അടൂർ ടൗണിന് സമീപമായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ മുൻ ഭാര്യയും നിലവിലെ പങ്കാളിയും അടങ്ങുന്ന സംഘം തടഞ്ഞുനിർത്തുകയും വാക്കുതർക്കത്തിലേർപ്പെടുകയുമായിരുന്നു. തുടർന്ന് സംഘം ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

​നാട്ടുകാർ ഇടപെട്ടാണ് മർദ്ദനമേറ്റ യുവാവിനെ രക്ഷപെടുത്തി സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ തലയ്ക്കും ശരീരത്തിലും പരിക്കുകളുണ്ട്. മുൻപ് നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളും സാമ്പത്തിക തർക്കങ്ങളുമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

​പ്രതികൾക്കെതിരെ വധശ്രമം, അനധികൃതമായി തടഞ്ഞുവെക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട്...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍...
- Advertisment -

Most Popular

- Advertisement -