Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsKollamഅമൃതകീർത്തി പുരസ്‌കാരം...

അമൃതകീർത്തി പുരസ്‌കാരം പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്‍റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരം  ബിജെപി നേതാവും മുന്‍ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക്. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

മാതാ അമൃതാനന്ദമയി മഠത്തിന്‍റെ വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 26 -ന് വൈകീട്ട് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് 2001 മുതൽ അമൃതകീർത്തി പുരസ്‌കാരം നൽകിവരുന്നു.

സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷനും ഡോ.കെ.എസ്.രാധാകൃഷ്ണൻ, ഡോ.എം.ലക്ഷ്മീകുമാരി, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് പുരസ്‌കാരം നിർണ്ണയിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആ‍ർടിസി ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി 28 പേർക്ക് പരിക്ക്

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ കെഎസ്ആ‍ർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി 28 പേർക്ക് പരിക്ക്. കോയമ്പത്തൂർ – തിരുവനന്തപുരം ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ നാലിനാണ് അപകടമുണ്ടായത്. ദേശീയപാതയിൽ...

130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍ 16 വരെ നടക്കും : ഒരുക്കങ്ങള്‍ ആരംഭിച്ചു

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷൻ 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കും. മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ...
- Advertisment -

Most Popular

- Advertisement -