Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന്‍ കടന്നു പോകുന്ന അപൂര്‍വ പ്രതിഭാസം ബുധനാഴ്ച

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന്‍ കടന്നുപോകുന്ന അപൂര്‍വ പ്രതിഭാസം കാണാന്‍ ബുധനാഴ്ച. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം ദൃശ്യമാകുന്ന ‘ വിഷുവം ‘ പ്രതിഭാസം ദര്‍ശിക്കാന്‍ ഭക്തര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ബുധനാഴ്ച ക്ഷേത്രത്തില്‍ എത്തുക. വൈകുന്നേരം അഞ്ചുമണി മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ദ്യശ്യമാകുന്നത്.

പ്രകൃതിയും ക്ഷേത്രവാസ്തുവിദ്യയും ചേര്‍ന്നൊരുക്കുന്ന അതിമനോഹരമായ കാഴ്ചയ്ക്കാണ് പത്മനാഭസ്വാമി ക്ഷേത്ര പരിസരം നാളെ സാക്ഷിയാകുക. രാവിലെ കിഴക്കേ പ്രവേശനകവാടത്തിലൂടെ കടന്നുവരുന്ന സൂര്യകിരണങ്ങള്‍ സ്വര്‍ണ ധ്വജസ്തംഭത്തെ പ്രകാശിപ്പിച്ച് നേരെ ശ്രീകോവിലിന്റെ മധ്യവാതിലിലേക്ക് എത്തുന്നു. വൈകുന്നേരം, ഗോപുരത്തിന് പിന്നില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍, ഓരോ നിലയിലുമുള്ള വാതിലുകളിലൂടെ സൂര്യകിരണങ്ങള്‍ പുറത്തേക്ക് തെളിഞ്ഞുവരുന്ന വിസ്മയകരമായ കാഴ്ചയ്ക്കാണ് ഭക്തര്‍ കാത്തുനില്‍ക്കുന്നത്.

എന്നാല്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണെങ്കില്‍ ഈ അപൂര്‍വ കാഴ്ചകള്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞേക്കില്ല. അതിനാല്‍ തെളിഞ്ഞ ആകാശത്തിനായുള്ള പ്രാര്‍ഥനയിലാണ് ഭക്തര്‍. സൂര്യന്‍ മധ്യരേഖ കടന്നു പോകുന്ന ജോതി ശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തെയാണ് വിഷുവം അല്ലെങ്കില്‍ ഇക്വനോക്‌സ് എന്നു പറയുന്നത്. ഈ ദിവസം രാത്രിയും പകലും തുല്യമായിരിക്കും. വര്‍ഷത്തില്‍ മാര്‍ച്ച് 20നും സെപ്റ്റംബര്‍ 23നുമാണ് ഇതു സംഭവിക്കുന്നത്. അപൂര്‍വകാഴ്ചയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം

പത്തനംതിട്ട : വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന...

ബംഗാൾ മുൻ മന്ത്രി പാർട്ടി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന ആശിഷ് ബാനർ‌ജിയെ പാർട്ടി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .മമത ബാനെർജിയുടെ അടുത്ത അനുയായി ആയിരുന്നു .രാംപുർഹട്ട് നഗരത്തിൽ അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള...
- Advertisment -

Most Popular

- Advertisement -