Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsതൊഴിലാളികളുടെ അവകാശങ്ങളെ...

തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിൽ ലേബര്‍ കോഡ് നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്  തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലും ലേബര്‍ കോഡ്  നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലേബര്‍ കോഡ് രാജ്യത്ത് നിലവില്‍ വന്നതോടുകൂടി നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങള്‍ ഇല്ലാതായിട്ടുണ്ട്.

പുതിയ ലേബര്‍ കോഡ് നടപ്പാക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് നിയമപരിരക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. ലേബര്‍ കോഡ് നടപ്പാക്കിയില്ലെങ്കില്‍ പഴയ നിയമവും പുതിയ ലേബര്‍ കോഡും ഇല്ലാത്ത സ്ഥിതി വരും. ത്രിശങ്കു സ്വര്‍ഗത്തിലാണ്. കേരളത്തിലെ തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍, തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ അത് നടപ്പാക്കണം.

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല.എല്ലാ തൊഴിലാളി സംഘടനകളുടെയും യോഗം ചേരും. അവരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ടേ നടപ്പാക്കൂ. തൊഴിലാളി വിരുദ്ധ നിലപാട് ഒരു സ്ഥലത്തും ഒരു സമയത്തും ഈ ഗവണ്‍മെന്റ് സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറെ നാളുകള്‍ക്ക് ശേഷം മുഖ്യമന്ത്രി വിഡി സതീശനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തു. കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇരുവരും ആദ്യമായാണ് ഒരുമിച്ച് വേദിയിലെത്തുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും.മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കർശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ...

എന്റെ കേരളം പ്രദര്‍ശനവിപണന മേളയില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്

ആലപ്പുഴ : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കയര്‍ വകുപ്പിന്റെ വിവിധ സ്റ്റാളുകള്‍ ഉണ്ട് .കയര്‍വകുപ്പിന് കീഴിലെ കയര്‍ വികസന വകുപ്പ്, സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, കയര്‍ ഫെഡ് തുടങ്ങിയവയുടെ സ്റ്റാളുകളിലാണ്...
- Advertisment -

Most Popular

- Advertisement -