Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകൽപാത്തി രഥോത്സവം:...

കൽപാത്തി രഥോത്സവം: ഒരുക്കങ്ങൾ ആരംഭിച്ചു

പാലക്കാട്:  കൽപാത്തി രഥോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി. നവംബർ 7 മുതൽ 17 വരെ നടക്കുന്ന രഥോത്സവത്തിന്റെ കൊടിയേറ്റം നവംബർ 8-ന് നടക്കും. 14നാണ് ഒന്നാം തേരുത്സവം. 15ന് രണ്ടാം തേര് ആഘോഷിക്കും. 16നാണു ദേവരഥസംഗമം. രഥോത്സവത്തോടനുബന്ധിച്ചു നടപ്പാക്കേണ്ട പ്രവൃത്തികൾ സംബന്ധിച്ചു ക്ഷേത്രം ഭാരവാഹികൾ യോഗം ചേർന്നു കലക്ടർക്ക് കത്തു നൽകി.

പൈതൃക സംരക്ഷണം, തിരക്കു നിയന്ത്രിക്കാൻ ഫലപ്രദമായ സംവിധാനം, വാഹന പാർ‌ക്കിങ്ങിനു സൗകര്യം, പുഴയോരത്തടക്കം പൊലീസ് പട്രോളിങ്, പുഴ ശുദ്ധീകരണം, ബയോ ടോയ്‌ലറ്റ് സംവിധാനമൊരുക്കൽ, റോഡ് നവീകരണം, രഥപ്രയാണത്തിനു തടസ്സമാകുന്ന കേബിളുകൾ നീക്കൽ, വൈദ്യുതി പോസ്റ്റുകൾക്ക് ആകർഷകമായ നിറം, പൊതുവായ ശുചീകരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളാണു കത്തിൽ സൂചിപ്പിച്ചത്.

രഥോത്സവത്തിന്റെ ഭാഗമായി വേദപണ്ഡിതരുടെ നേതൃത്വത്തിൽ ചതുർവേദ പാരായണം, പൂജകൾ, ഉത്സവമൂർത്തികളുടെ എഴുന്നള്ളത്ത് തുടങ്ങിയവ നടക്കും. നവംബർ 12ന് അർധരാത്രി അഞ്ചാം തിരുനാൾ പല്ലക്ക് – രഥസംഗമ ചടങ്ങുകൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 58 (ആശാന്‍ കവല ഗേറ്റ്), 64 (കല്ലന്‍ ഗേറ്റ്) എന്നിവ സെപ്റ്റംബര്‍ രണ്ടിന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട്...

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം : എം സി റോഡിൽ ചീങ്കല്ലേൽ വളവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാവിലെ 8.30 ഓടെ ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവർ ആച്ചിക്കൽ സ്വദേശി എ...
- Advertisment -

Most Popular

- Advertisement -