Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും ഒറ്റപ്പെട്ട...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യത.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി അതിതീവ്ര ന്യൂനമർദമായി വീണ്ടും ശക്തിപ്രാപിച്ചേക്കും. തുടർന്നു പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ വടക്കൻ ആന്ധ്രപ്രദേശ്–തെക്കൻ ഒഡിഷ തീരങ്ങൾക്ക് സമീപം എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന്റെ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്

ന്യൂഡൽഹി: ഇറാന്റെ  തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്. പതിനഞ്ചിൽ അധികം യുദ്ധക്കപ്പലുകൾ ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു. ടെഹ്‌റാൻ അടക്കമുള്ള സ്ഥലങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. യുഎസ് നാവികസേനയുടെ...

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായി അന്വേഷണ റിപ്പോർട്ട്

കൊച്ചി : സൂപ്പർഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്. സിനിമയുടെ നിർമാണത്തിനായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും വാങ്ങിയ...
- Advertisment -

Most Popular

- Advertisement -