Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsകലഞ്ഞൂരിൽ കരിമ്പുലിയിറങ്ങി...

കലഞ്ഞൂരിൽ കരിമ്പുലിയിറങ്ങി ; ഭീതിയിൽ നാട്ടുകാർ

പത്തനംതിട്ട : കലഞ്ഞൂരിൽ ജനവാസ മേഖലയിൽ കരിമ്പുലി ഇറങ്ങി . എലിക്കോട്, ഇരുക്കുഴി ഭാഗത്താണ് പ്രദേശവാസികൾ ഇന്ന് രാവിലെ കരിമ്പുലിയെ കണ്ടത്.  ടാപ്പിംഗ് തൊഴിലാളികളാണ് കരിമ്പുലിയെ ആദ്യം കണ്ടത്. പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.

​കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്നാണ് വിവരം. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.​വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ക്യാമറ സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങി. കരിമ്പുലിയെ പിടികൂടുന്നതിനായി കൂട്ടിലടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കണമെന്നും പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടുമൃഗശല്യം രൂക്ഷമായ പ്രദേശത്ത് വനംവകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

13,000 അധ്യാപകർ AI പരിശീലനം പൂർത്തിയാക്കി

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം 13,000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൂർത്തിയാക്കി. അടുത്ത ബാച്ചുകൾ സംസ്ഥാനത്ത് 140 കേന്ദ്രങ്ങളിലായി മെയ് 23-നും...

നീർവിളാകം ടാഗോർ ഗ്രന്ഥശാല വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോഴഞ്ചേരി : നീർവിളാകം ടാഗോർ ഗ്രന്ഥശാലയുടെ ഒരു വർഷം നീളുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ  മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ പരീക്ഷാ വിജയികൾക്കുള്ള പുരസ്‌കാര വിതരണവും കലക്ടർ നിർവ്വഹിച്ചു....
- Advertisment -

Most Popular

- Advertisement -