Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകേരള കർഷക...

കേരള കർഷക യൂണിയൻ(എം)  കർഷകധർണ്ണ സംഘടിപ്പിച്ചു

ആലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കർഷക യൂണിയൻ(എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ കർഷകധർണ്ണ നടത്തി.

രാസവളത്തിന്റെ വർദ്ധിപ്പിച്ച വില പിൻവലിക്കണമെന്നും രാസവളത്തിനും കീടനാശിനിക്കും നീറ്റ് കക്കയ്ക്കും കൂടുതൽ സബ്സിഡി അനുവദിക്കണമെന്നും നെൽ കർഷകർ വർഷങ്ങളായി ആവശ്യപ്പെടുന്ന ഹാൻഡ്ലിംഗ് ചാർജ് പുതുക്കി നിശ്ചയിക്കണമെന്നും,ഇ എസ് എ പരിധിയിൽ നിന്ന് കർഷകരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു ആയിരുന്നു ധർണ്ണ സംഘടിപ്പിച്ചത്.

കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ലാലിച്ചൻ കുന്നിപ്പറമ്പിൽ  ഉദ്ഘാടനം ചെയ്തു. ജോസുകുട്ടി കണ്ണന്തറ  അധ്യക്ഷത വഹിച്ചു. പ്രേംചന്ദ് മാവേലി, ജോൺസൺ അലക്സാണ്ടർ, സിജോ കന്യാകോണിൽ ജോസ്കുട്ടി പടവ്പുരയ്ക്കൽ, ജോർജ് വാണിയപ്പുരക്കൽ, ജോയിച്ചൻ പീലിയാനിക്കൽ, ടിറ്റി ജോസ്, ലിനു ജോബ്, സണ്ണി ചങ്ങങ്കരി, പി എ മാത്യു, ഫ്രാൻസിസ് പാണ്ടിശ്ശേരി,  തുടങ്ങിയവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുരുത്തി ഫൊറോന പാറേൽ മരിയൻ തീർത്ഥാടനം

ചങ്ങനാശ്ശേരി : തുരുത്തി ഫൊറോനയുടെ കീഴിലുള്ള ഇടവകകളിലെ വിശ്വാസികൾ നടത്തിയ പാറേൽ മരിയൻ തീർത്ഥാടനം ഭക്തി സാന്ദ്രമായി. മർത്ത് മറിയം ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ച ജപമാല റാലി ഫൊറോനാ വികാരി ഫാദർ...

പി.എഫ് പലിശ 7.1 ശതമാനം

തിരുവനന്തപുരം : 2025 ജനുവരി 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ജനറൽ പ്രൊവിഡന്റ് ഫണ്ടിലും (കേന്ദ്ര സർവീസ്) മറ്റ് സമാന ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 7.1 ശതമാനം പലിശ നിരക്ക്...
- Advertisment -

Most Popular

- Advertisement -