Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ അരവണ...

ശബരിമലയിൽ അരവണ ഉൽപ്പാദനം ഭാഗികമായി പുനരാരംഭിക്കാൻ നീക്കം

​പത്തനംതിട്ട: ശബരിമലയിൽ പ്രതിസന്ധിയിലായ അരവണ വിതരണം സാധാരണ നിലയിലാക്കാൻ ഉൽപ്പാദന പ്ലാൻ്റ് ഭാഗികമായി പ്രവർത്തിപ്പിക്കാൻ ശ്രമം ആരംഭിച്ചു. അരവണ നിർമാണ പ്ലാൻ്റിലെ സാങ്കേതിക തടസ്സങ്ങളും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും പരിഹരിച്ച് ഉൽപ്പാദനം ഘട്ടംഘട്ടമായി വർധിപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും അധികൃതരും ലക്ഷ്യമിടുന്നത്.

​കഴിഞ്ഞ ദിവസങ്ങളിൽ അരവണ ലഭ്യതയിലുണ്ടായ കുറവ് അയ്യപ്പഭക്തരെ ഏറെ വലച്ചിരുന്നു. പ്ലാൻ്റിൻ്റെ പ്രവർത്തനം ഭാഗികമായി ആരംഭിച്ച് ആവശ്യത്തിന് അരവണ സ്റ്റോക്ക് ഉറപ്പാക്കാനാണ് നിലവിലെ നീക്കം. നിലവിലുള്ള വിതരണത്തിലെ ക്ഷാമം പരിഹരിക്കുന്നതിനായി നിർമാണ ശാലയിലെ തകരാറിലായ മെഷിനറികൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കി വരികയാണ്.വരും ദിവസങ്ങളിൽ കൂടുതൽ പ്ലാൻ്റുകൾ പൂർണതോതിൽ പ്രവർത്തിപ്പിച്ച് അരവണ വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യെമനിൽ വ്യോമാക്രമണം ശക്തമാക്കി സൗദി

ന്യൂഡൽഹി : യെമനിൽ സൗദി അറേബ്യ വീണ്ടും വ്യോമാക്രമണം ശക്തമാക്കി. സൗദി യുദ്ധവിമാനങ്ങൾ വിവിധ മേഖലകൾ ലക്ഷ്യമാക്കി നാൽപ്പതോളം തവണ ബോംബാക്രമണം നടത്തിയതായാണ് റിപ്പോർട്ട് .അൽ-സാലിഫ്, അൽ-തുഹൈത, കമറാൻ ദ്വീപ് എന്നിവടങ്ങളിൽ നടത്തിയ...

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ (മാര്‍ച്ച് 23). തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ ബന്ധപ്പെട്ട വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും മുമ്പാകെ പത്രിക സമര്‍പ്പിക്കാം. (ചൊവ്വാഴ്ച (24) നാമനിര്‍ദ്ദേശപത്രികകളുടെ...
- Advertisment -

Most Popular

- Advertisement -