ചങ്ങനാശേരി: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മദ്യശാലകള്‍ തുടങ്ങുന്നതിനുള്ള അധികാരം പ്രാദേശികമായി പഞ്ചായത്തുകള്‍ക്കു നല്‍കിയതു പുനഃസ്ഥാപിക്കണമെന്നും, ബാറുകളുടെയും മദ്യശാലകളുടെയും പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ചങ്ങനാശേരി അതിരൂപതാ നേതൃസമതിയോഗം പ്രസിഡന്റ് ജെ.റ്റി. റാംസേയുടെ അദ്ധ്യക്ഷതയില്‍ കൂടി കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു.
യോഗം ഡയറക്ടര്‍ റവ. ഫാ. ചോരേട്ട് ചാമക്കാല ഉദ്ഘാടനം ചെയ്തു. അതിരൂപതാ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍ വിഷയാവതരണം നടത്തി. യോഗത്തില്‍ റ്റി.എം. മാത്യു തച്ചിലേട്ട് മുഖ്യപ്രഭാഷണം നടത്തി. ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, കെ.പി.മാത്യു, ജോസി കല്ലുകളം, പാപ്പച്ചന്‍ നേര്യംപറമ്പില്‍, സിബി പാറപ്പായി, ബേബിച്ചന്‍ തടത്തില്‍, ജെയിംസുകുട്ടി ഞാറക്കാട്ടില്‍, ബെന്നിച്ചന്‍ ചങ്ങനാശേരി, മേരിക്കുട്ടി പാറക്കടവില്‍, റോസമ്മ കാടാശ്ശേരി, ജമിനി കണ്ണംമ്പള്ളി, ലൗലി മാളിയേക്കല്‍, സാജു മരങ്ങാട്, ബേബിച്ചന്‍ ഇഞ്ചിപറമ്പില്‍ പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





