ന്യൂഡൽഹി : സിക്കിമിൽ കനത്ത മഴയ്ക്ക് പിന്നാലെ വൻ ഉരുൾപൊട്ടൽ. ഗ്യാൽഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. 30 ഓളം വീടുകൾ ഒലിച്ചുപോയി.സർക്കാർ ക്വാർട്ടേഴ്‌സുകൾ ഉൾപ്പെടെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.നിലവിൽ ഉരുൾപൊട്ടലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകി.

സിക്കിമിൽ വൻ ഉരുൾപൊട്ടൽ : 30 ഓളം വീടുകൾ ഒലിച്ചുപോയി




