തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസിന്റെ 56-ാം ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി പ്രത്യേക അസംബ്ലി, എൻ.എസ്.എസ്. ദിനസന്ദേശം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എന്നിവ നടന്നു. സ്കൂൾ പ്രിൻസിപ്പൽ പ്രീത പരമേശ്വരൻ ടീച്ചർ എൻ.എസ്.എസ്. ദിനസന്ദേശം നൽകി .
പി.ടി.എ. പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് ‘തൂഫാൻ’ ലോഗോ പ്രകാശനം ചെയ്ത് എൻ.എസ്.എസ്. വോളണ്ടിയർമാർക്ക് കൈമാറി. തുടർന്ന് എൻ.എസ്.എസ്. വോളണ്ടിയർമാരെ ‘തൂഫാൻ കമാൻഡോകൾ’ ആയി പ്രഖ്യാപിച്ചു.
ലഹരിവിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ്, വിവിധ ബോധവൽക്കരണ പരിപാടികൾ എന്നിവയും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു., പി.ടി.എ. വൈസ് പ്രസിഡന്റ് അനീഷ് കുമാർ, അധ്യാപകർ, എൻ.എസ്.എസ്. വോളണ്ടിയർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.





