തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം.18 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് 19 സീറ്റുകളിൽ ജയിച്ചു.എന്‍ഡിഎ ഒരു സീറ്റിൽ ജയിച്ചു.പൂതൃക്ക പഞ്ചായത്തില്‍ എൻഡിഎ മുന്നണിയിലെ ട്വന്റി ട്വന്റിയാണ് വിജയിച്ചത്.
വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന് 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. 3 സീറ്റ് യുഡിഎഫിന് നഷ്ടമായപ്പോള്‍ എൽഡിഎഫിന് മൂന്നു സീറ്റിന്‍റെ നേട്ടമുണ്ടായി. രമ്യാ ഹരിദാസ് എംഎൽഎയും ജില്ലാ പഞ്ചായത്തംഗവും തമ്മിലെ കയ്യാങ്കളി നടന്ന ചിറയിൻകീഴിൽ രണ്ടിടത്തും കോണ്‍ഗ്രസ് തോറ്റു.വി.ഡി.സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണ്.





