Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsനാടിന്റെ കാര്‍ഷിക...

നാടിന്റെ കാര്‍ഷിക സംസ്‌കാരം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യം: നിയമസഭ സ്പീക്കര്‍

തിരുവല്ല: കാര്‍ഷിക സംസ്‌കാരമാണ് നാടിന്റെ പുരോഗതിക്ക് അടിസ്ഥാനമെന്നും അത് സംരക്ഷിക്കപ്പെടമെന്നും നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവല്ല പുളിക്കീഴ് റിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പത്തനംതിട്ട ജില്ല കാര്‍ഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ കര്‍ഷകരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണം. ഇതിലൂടെ അവ ഫലപ്രദമായി നടപ്പാക്കാനും കൃഷി ലാഭകരമാക്കാനും കഴിയും. ദീര്‍ഘകാലം, ഹ്രസ്വകാലം എന്നിങ്ങനെ തരംതിരിച്ച് പദ്ധതികള്‍ നടപ്പാക്കണം. സബ്സിഡിയും ആനുകൂല്യങ്ങളും കൃത്യസമയത്ത് കര്‍ഷകരിലെത്തണം. കര്‍ഷകക്ഷേമവും കാര്‍ഷിക മേഖലയിലെ ഉല്‍പാദനവര്‍ധനവും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

കൃഷി, മൃഗസംരക്ഷണം, മത്സ്യം, ജലസേചനം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കിയാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ വര്‍ഗീസ് മാമന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ആത്മ പദ്ധതി സന്ദേശം നല്‍കി. പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ നിര്‍വഹിച്ചു. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോള്‍ തോമസ് പദ്ധതി വിശദീകരണം നടത്തി.

പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബി ഹരിദാസി, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പന്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രന്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി ആര്‍ പണിക്കര്‍, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വി അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രാജേഷ് ചാത്തങ്കരി, ജോ ഇലഞ്ഞിമൂട്ടില്‍, നിഷ അശോകന്‍, ബ്ലോക്ക് അംഗങ്ങളായ സോമന്‍ താമരച്ചാലില്‍, ജോളി ജോര്‍ജ്, ശശികല, രജനി, റെയിച്ചല്‍ വര്‍ഗീസ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ സി ഗിരിജ, തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എബി ബാബു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച കര്‍ഷകരേയും കൃഷിഭവനുകളേയും ചടങ്ങില്‍ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്പോർട്സ് കൗൺസിലിൽ പരിശീലക ഒഴിവ്

തിരുവനന്തപുരം : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ കനോയിങ് ആൻഡ് കയാക്കിങ്, റോവിങ്, ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ്ബോൾ, ആർച്ചറി, വോളിബോൾ എന്നീ കായിക ഇനങ്ങളിൽ ഒഴിവുള്ള പരിശീലക തസ്തികകളിലേക്ക് താല്കാലിക കരാർ...

ലൈഫ് ലൈൻ ആശുപത്രിയുടെ കാർഡിയോ പ്രസവ ചികിത്സാ സിമ്പോസിയം 18- ന്

അടൂർ: ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കാർഡിയോ-പ്രസവചികിത്സ (cardio obstetrics) സിമ്പോസിയം ഫെബ്രുവരി 18ന് അടൂർ വൈറ്റ് പോർട്ടിക്കോ ആഡിറ്റോറിയത്തിൽ നടക്കും. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -