Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsനെറ്റ് മീറ്റർ...

നെറ്റ് മീറ്റർ ക്ഷാമം :  സൗരോർജ മേഖലയ്ക്ക് തിരിച്ചടി ; കാത്തിരിക്കുന്നത് 57,318 അപേക്ഷകർ

പത്തനംതിട്ട : നെറ്റ് മീറ്ററുകളുടെ ലഭ്യതക്കുറവ് സംസ്ഥാനത്തെ സൗരോർജ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഏകദേശം ഒരു ലക്ഷം സൗരോർജ പ്ലാന്റുകൾ വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചിട്ടും പൂർണമായി പ്രവർത്തനക്ഷമമാക്കാൻ കഴിയുന്നില്ല. നെറ്റ് മീറ്റർ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി 57,318 അപേക്ഷകർ ആണ് കാത്തിരിക്കുന്നത്.

സൗരോർജ പ്ലാന്റ് സ്ഥാപിച്ച ശേഷം വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനും ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നതിനും നെറ്റ് മീറ്റർ അനിവാര്യമാണ്. മീറ്റർ ലഭ്യമാകാത്തതിനാൽ പ്ലാന്റുകൾ സ്ഥാപിച്ച ഉപഭോക്താക്കൾക്ക് അതിന്റെ പൂർണ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്.

സൗരോർജത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലും സോളാർ പ്ലാന്റുകൾ സ്ഥാപിച്ചുവരുന്നതിനിടെയാണ് നെറ്റ് മീറ്റർ ക്ഷാമം പ്രതിസന്ധിയാകുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിച്ചിട്ടും കണക്ഷൻ നടപടികൾ പൂർത്തിയാകാത്തത് ഉപഭോക്താക്കളിൽ ആശങ്കയ്ക്കിടയാക്കുന്നു.

നെറ്റ് മീറ്റർ ലഭ്യമാകുന്നതിലെ കാലതാമസം സൗരോർജ പദ്ധതികളുടെ ലക്ഷ്യത്തെയും ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അധിക വൈദ്യുതി കെഎസ്ഇബി ശൃംഖലയിലേക്ക് നൽകുന്ന സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ലിൽ ഇളവ് ലഭിക്കുന്നതിനും സൗരോർജ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. എന്നാൽ മീറ്റർ സ്ഥാപിക്കൽ വൈകുന്നത് ഈ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

പത്തനംതിട്ട – 1840, ആലപ്പുഴ -2520, ഇടുക്കി-800, തിരുവനന്തപുരം 7450, കൊല്ലം 5220,കോട്ടയം 4350, എറണാകുളം 6700, തൃശൂർ 5320, പാലക്കാട് 4500, മലപ്പുറം 6010, കോഴിക്കോട് 1408, കണ്ണൂർ 3850, കാസർകോട് 1408 എന്നിങ്ങനെയാണ് കണക്ഷന് വേണ്ടി കാത്തിരിക്കുന്നവരുടെ കണക്ക്. മൂന്ന് കിലോവാട്ട് സൗരോർജ പദ്ധതിക്ക് 2.5 ലക്ഷം രൂപയാണ് ഉപയോക്താവിൻ്റെ മുതൽമുടക്ക്.

പദ്ധതി ചാർജ് ചെയ്ത് കഴിഞ്ഞാൽ 78,000 രൂപ വരെ സബ്സിഡി ലഭിക്കും. ഭൂരിഭാഗം പേരും ബാങ്ക് വായ്പ തരപ്പെടുത്തിയാണ് സൗര നിലയങ്ങൾ സ്ഥാപിച്ച് കാത്തിരിക്കുന്നത്. പ്രതിമാസം 400 യൂണിറ്റ് ഉൽപ്പാദനമാണ് മൂന്ന് കിലോവാട്ട് പ്ലാൻ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്. സൗരോർജ വൈദ്യുതി ഉൽപ്പാദനം നീളുന്നത് കാരണം വായ്പാ ഇനത്തിലും വൈദ്യുതി ചാർജ് ലഭ്യമാകാത്തതിലും ഭീമമായ നഷ്‌ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് സൗരോർജ ഉൽപ്പാദനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുമ്പോൾ ആവശ്യമായ നെറ്റ് മീറ്ററുകൾ സമയബന്ധിതമായി ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുകയാണ്. കാത്തിരിക്കുന്ന അപേക്ഷകളിൽ വേഗത്തിൽ നടപടി സ്വീകരിച്ച് പ്ലാന്റുകൾക്ക് കണക്ഷൻ നൽകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റുകാൽ പൊങ്കാല: നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. വിദ്യാഭ്യാസ ഉപഡയറക്ടറാണ്  ഉത്തരവിറക്കിയത്. തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ...

മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനത്തിന് നേരെ വെടിവയ്പ് ; 2 സൈനികർക്ക് വീരമൃത്യു

ഇംഫാൽ : മണിപ്പുരിൽ അസം റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിനുനേരെ വെടിവയ്പ്.രണ്ട് സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു .ബിഷ്ണുപൂർ ജില്ലയിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇംഫാലിൽനിന്ന് ബിഷ്ണുപുരിലേക്ക് വരുകയായിരുന്ന സൈനികരുടെ വാഹനത്തിന് നേരെ...
- Advertisment -

Most Popular

- Advertisement -