Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsജലജീവൻ പദ്ധതി...

ജലജീവൻ പദ്ധതി അവതാളത്തിലാക്കിയതിന് സർക്കാർ വിശദീകരണം നൽകണം : എം.എം. ഹസൻ

തിരുവനന്തപുരം : എല്ലാ ഗ്രാമീണ വീടുകളിലും കുടി വെള്ളം എത്തിക്കുന്നതിനുള്ള ജലജീവൻ പദ്ധതി നടത്തിപ്പിൽ കേരളം 31-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിനും വെള്ളക്കരം ഭീമമായി വർദ്ധിപ്പിച്ചിട്ടും അറ്റകുറ്റപണികൾ ചെയ്യുന്ന ചെറുകിട കരാറുകാർക്ക് 19 മാസത്തെ ബില്ലുകൾ കുടിശ്ശികയാക്കിയതിനും കേരള സർക്കാർ വിശദീകരണം നൽകണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആവശ്യപ്പെട്ടു.വാട്ടർ അതോരിറ്റി കരാറുകാരുടെ സംയുക്ത സമരസമിതി ജലഭവനു മുൻപിൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

44 850 കോടി രൂപയുടെ ജലജീവൻ കുടിവെള്ള പദ്ധതിയുടെ ടെണ്ടറുകൾ പോലും പദ്ധതിയുടെ കാലാവധിക്കുള്ളിൽ വിളിക്കാൻ വാട്ടർ അതോരിറ്റിക്ക് കഴിഞ്ഞില്ല. അതിനാൽ 15 -3 – 2024 – ന് ശേഷം വിളിക്കുന്ന ടെണ്ടറുകൾക്ക് 50 ശതമാനം കേന്ദ്രവിഹിതം ലഭിക്കില്ല. അതിന് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. പദ്ധതി പൂർത്തിയാക്കലിൽ സംസ്ഥാന സർക്കാർ അലംഭാവം തുടർന്നാൽ യു.ഡി.എഫ് പ്രത്യക്ഷസമരം ആരംഭിക്കുമെന്നും അദ്ദേഹം റഞ്ഞു.

പി. നാഗരത്നത്തിൻ്റെ അദ്ധ്യതയിൽ നടന്ന ധർണ്ണയിൽ ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ സുരേഷ് പൊറ്റക്കാട്, കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് വർഗീസ് കണ്ണമ്പള്ളി ,സമരസമിതി ജനറൽ കൺവീനർജോസഫ് ജോൺ, ഭാരവാഹികളായ ശ്രീജിത്ത് ലാൽ , ആർ. രാധാകൃഷ്ണൻ പാലക്കാട്, മാത്യൂ കുഞ്ഞു മാത്യൂ, എം.ആർ.സത്യൻ, ബാബു തോമസ് എന്നിവർ പ്രസംഗിച്ചു. ജൂൺ 1 മുതൽ വാട്ടർ അതോരിറ്റിയിലെ എല്ലാ കരാർ പണികളും നിറുത്തിവയ്ക്കുന്നതാണെന്ന് സമരസമിതി ഭാരവാഹികൾ പിന്നീട് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 30.50 രൂപ കുറച്ചു. കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1776 രൂപയായി.5 കിലോ സിലിണ്ടറിന്‍റെ വില 7.50 രൂപ കുറച്ചു.കഴിഞ്ഞ രണ്ടു മാസവും വാണിജ്യ പാചകവാതക...

പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം

ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ, യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തികസഹായം നൽകുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.ഈ പദ്ധതിയിലൂടെ...
- Advertisment -

Most Popular

- Advertisement -