Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsപ്രാർഥിക്കാനെന്നു പറഞ്ഞ്...

പ്രാർഥിക്കാനെന്നു പറഞ്ഞ് എഴുന്നേറ്റു ; പിന്നിൽനിന്ന് തലയ്ക്കടിച്ചു ; കോക്ക്പിറ്റിലെ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

ന്യൂഡൽഹി : സെപ്റ്റംബർ 30ന് ഫ്ലൈദുബായ് വിമാനത്തിൽ അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ.വിമാനം പറത്തുന്നതിനിടെ പ്രാർഥിക്കണമെന്നു പറഞ്ഞ് സഹപൈലറ്റ് എഴുന്നേറ്റ് പോയി .ഏതാനും മിനിറ്റുകൾക്ക് ശേഷം അപ്രതീക്ഷിതമായി തലയുടെ പിൻഭാഗത്ത് ശക്തമായ അടിയേറ്റു .

ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പരിക്കിന്റെ ആഘാതത്തിൽ കാഴ്ച പോലും നഷ്ടപ്പെട്ട അവസ്ഥയിലായി. ഇതിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് നീങ്ങുന്നതും തിരിച്ചറിഞ്ഞു.കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ആദ്യം ശ്രമിച്ചെങ്കിലും അക്രമി അത് അടച്ചു.അവസാനശ്രമമെന്നോണം അയാളെ തള്ളിമാറ്റി കോക്പിറ്റിന്റെ വാതിൽ തുറന്നു. അപ്പോഴേക്കും യാത്രക്കാർ അകത്തെത്തി അക്രമിയെ കീഴ്പ്പെടുത്തി. നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ മച്ഛാർ. വിവരിച്ചു.

സ്മിത്തിനെ ഫോണിൽ വിളിച്ച നെതന്യാഹു അദ്ദേഹത്തെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും യഥാർഥ ഹീറോ’ എന്ന് വിശേഷിപ്പിച്ചു. അടുത്ത ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ഔദ്യോഗികമായി ക്ഷണിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർജുന് വേണ്ടി സുപ്രീം കോടതിയിൽ ഹർജി : സൈന്യം എത്താൻ വൈകുന്നു

ബെംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു . ഷിരൂരിൽ ഇന്ന് റെഡ് അലർട്ട് ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക്...

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട്: കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി...
- Advertisment -

Most Popular

- Advertisement -