Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നി ബ്ലോക്ക്പടി–പെരുമ്പുഴ...

റാന്നി ബ്ലോക്ക്പടി–പെരുമ്പുഴ റോഡ് ഇരുട്ടിൽ: നാലു ദിവസമായി തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല

റാന്നി : പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ബ്ലോക്ക്പടി മുതൽ പെരുമ്പുഴ വരെയുള്ള ഭാഗത്തെ തെരുവുവിളക്കുകൾ നാലു ദിവസമായി പ്രവർത്തിക്കാത്തത് യാത്രക്കാർക്കും പ്രദേശവാസികൾക്കും സുരക്ഷാഭീഷണിയാകുന്നു. തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ അംബായാഗം ആരംഭിച്ച സാഹചര്യത്തിൽ രാവിലെയും രാത്രിയിലും നിരവധി ഭക്തജനങ്ങൾ ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.

ഈ സാഹചര്യത്തിൽ റാന്നി ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് തെരുവുവിളക്കുകൾ തെളിയിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.രാത്രികാലത്ത് റോഡ് പൂർണമായും ഇരുട്ടിലാകുന്നതോടെ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും സഞ്ചാരം ദുഷ്കരമാകുന്നു.

പ്രദേശത്ത് കാട്ടുപന്നി ശല്യവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.അടുത്ത സമയത്ത് സൂപ്പർമാർക്കറ്റിൽ പകൽസമയത്തുപോലും പന്നി കയറി ഉപദ്രവിച്ച സംഭവമുണ്ടായതും നമുക്കറിയാം. തെരുവുവിളക്കുകൾ കൂടി പ്രവർത്തിക്കാതായതോടെ രാത്രികാല സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിച്ചിരിക്കുകയാണ്.മഴയെ തുടർന്ന് റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണും ചെളിയും ബ്ലോക്പടിപോലെയുള്ള ചില ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നതും യാത്രയ്ക്ക് തടസ്സമാകുന്നത്.

റോഡരികിലെ ഓടകൾ അടഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയുമുണ്ട്. ഓടകളുടെ ശുചീകരണവും റോഡിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതും ഉൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് ആവശ്യം.ദക്ഷിണ കേരളത്തിലെ ശ്രദ്ധേയമായ ആത്മീയ സംഗമങ്ങളിലൊന്നായ അംബായാഗം ഒക്ടോബർ 9 മുതൽ 18 വരെ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുകയാണ്.

അംബായാഗത്തിനെത്തുന്ന ഭക്തജനങ്ങളുടെയും പ്രദേശവാസികളുടെയും സുരക്ഷ കണക്കിലെടുത്ത് റാന്നി ഗ്രാമപഞ്ചായത്ത്  ഇടപെട്ട് തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കുകയും ഓടകൾ വൃത്തിയാക്കി റോഡിലെ മണ്ണും ചെളിയും നീക്കം ചെയ്യുകയും വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ആശുപത്രി കയ്യൊഴിഞ്ഞ് എസ്എടി രക്ഷിച്ച രക്ഷിതിന് ആരോഗ്യ മന്ത്രി ആദ്യാക്ഷരം കുറിച്ചു

പത്തനംതിട്ട : ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍  രാജേഷ്-രേഷ്മ ദമ്പതികളുടെ മകന്‍ രക്ഷിതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യാക്ഷരം കുറിച്ചു. മന്ത്രി തന്നെ ആദ്യാക്ഷരം കുറിയ്ക്കാനായി തിരുവനന്തപുരത്ത് നിന്നാണ് ഇവര്‍ അതിരാവിലെ...

ശബരിമലയിലെ കേടായ അരവണ വളമാക്കി മാറ്റും – ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ കേടായ ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാന്‍ തീരുമാനം. സെപ്റ്റംബറോടെ കേടായ അരവണ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഒന്നേകാൽ കോടിക്ക് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യകമ്പനി കരാർ എടുത്തിട്ടുണ്ട്. ആറര...
- Advertisment -

Most Popular

- Advertisement -