Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsNationalലൈംഗികാതിക്രമ കേസ്...

ലൈംഗികാതിക്രമ കേസ് : പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

ബെംഗളൂരു : ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ(33) ബെംഗളുരു വിമാനത്താവളത്തിൽ വച്ച് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിനു പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതോടെയാണ് അറസ്റ്റ് നടന്നത്.

വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. വിമാനത്താവളത്തിൽ പ്രജ്വലെത്തിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് സി ഐ ഡി ഓഫീസിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.34 ദിവസത്തെ ഒളിവിനു ശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തുന്നത്. മെഡിക്കല്‍ പരിശോധനകളടക്കം പൂര്‍ത്തിയാക്കിയതിന് ശേഷം കോടതിയില്‍ ഹാജരാക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസം : കരയിലും പുഴയിലും തിരച്ചിൽ നടത്തും

ബെം​ഗളൂരു : ഉത്തരകർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ മുതൽ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കരയിലും വെള്ളത്തിലും...

കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് : ക്യാംപസിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും ഇടത് സംഘടനകളും തമ്മിൽ തർക്കം.വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സർവ്വകലാശാല ഗേറ്റിൽ സംഘർഷമുണ്ടായി. സർവകലാശാലയിൽനിന്ന്...
- Advertisment -

Most Popular

- Advertisement -