Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരിയിൽ പതിനെട്ടുകാരൻ...

ചങ്ങനാശ്ശേരിയിൽ പതിനെട്ടുകാരൻ ഓടിച്ച കാറിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്

ചങ്ങനാശ്ശേരി : മദ്യലഹരിയിൽ പതിനെട്ടുകാരൻ ഓടിച്ച കാറിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്.പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് മദ്യലഹരിയിൽ പതിനെട്ടുകാരൻ അമിതവേഗത്തിൽ പാഞ്ഞത്.തിരുവല്ല സ്വദേശിയായ ഗോകുൽ ബിനു (18) ആണ് പ്രതി.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓട്ടത്തിനിടയിൽ കാറിന്റെ ടയർ പൊട്ടി. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയും തൃക്കൊടിത്താനം സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജി സുകുമാരൻ നായരെ സന്ദർശിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ

ചങ്ങനാശേരി : പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സന്ദർശിച്ചു. അദ്ദേഹം ചികിത്സയിൽ...

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റാന്നി:വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേഴുംപാറ അരീക്കക്കാവ് കരിമ്പേങ്ങൽ അമീർഷാ (20) ആണ് മരിച്ചത്. കഴിഞ്ഞ 13ന് മണ്ണാറക്കുളഞ്ഞിയിൽ വച്ച് അമീർഷാ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ആയിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമീർ...
- Advertisment -

Most Popular

- Advertisement -