Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പില്‍...

മഴ മുന്നറിയിപ്പില്‍ മാറ്റം : ഏഴ് ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വദേശ് ദർശൻ 2.0 : ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതി സെപ്റ്റംബറിൽ പൂർത്തിയാക്കാൻ തീരുമാനം

ആലപ്പുഴ: കേന്ദ്ര പദ്ധതിയായ സ്വദേശ് ദർശന്റെ ആലപ്പുഴയിലെ പുരോഗതി വിലയിരുത്തുന്നതിനായി  കെ.സി.വേണുഗോപാൽ എം.പി, ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ലോകനിലവാരത്തിലുള്ള ജലവിനോദസഞ്ചാര കേന്ദ്രമെന്ന ആലപ്പുഴയുടെ...

ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു : 4 പേർ ചികിത്സയിൽ

കോട്ടയം : കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു.കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -