ന്യൂഡൽഹി: പ്രതീക്ഷയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് ദീപാവലിയെന്ന് ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, സമൃദ്ധവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ എല്ലാവരും ഒന്നിച്ച് അണിചേരണമെന്നും ആഹ്വാനം ചെയ്തു.
ഇരുളിന് മേൽ വെളിച്ചത്തിന്റെയും തിന്മയ്ക്ക് മേൽ നന്മയുടെയും നിരാശയ്ക്ക് മേൽ പ്രതീക്ഷയുടെയും വിജയമാണ് ദീപാവലിയെന്ന് 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. മുൻവർഷങ്ങളിലെ പതിവ് തുടരുന്ന ഇത്തവണയും രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമായിരിന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.
സന്തോഷവും ഐക്യവും പരസ്പരം പങ്കുവെക്കുന്നതിനൊപ്പം കൂടുതൽ ഊർജത്തോടെയും നിശ്ചയദാർഢ്യത്തോടെയും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി മുന്നേറണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.





