Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ കുട്ടികളുമായുള്ള...

സ്കൂൾ കുട്ടികളുമായുള്ള വിനോദയാത്രയ്ക്കിടെ ബസ് കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായി

പാലക്കാട് : ഒറ്റപ്പാലത്തുനിന്ന് സ്കൂൾ കുട്ടികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിൽ വെച്ച് പൂർണ്ണമായും കത്തിനശിച്ചു. വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങുന്ന സംഘമാണ് ശനിയാഴ്ച പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്.

കൊടൈക്കനാൽ സന്ദർശനം കഴിഞ്ഞ് തിരികെ മൂന്നാറിലേക്ക് പോകുന്നതിനിടെ ഞായറാഴ്ച ഉച്ചയോടടുത്ത് തമിഴ്നാട് തേനി ജില്ലയിലെ ദേവദാനപെട്ടിക്ക് സമീപം അപകടമുണ്ടായത്. യാത്രയ്ക്കിടെ ഒടിക്കൊണ്ടിരുന്ന ബസിന്റെ പിറകുഭാഗത്തെ ചക്രം പൊട്ടിത്തെറിക്കുകയായിരുന്നു.

തുടർന്ന് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ പിറകുഭാഗത്തുനിന്ന് തീപ്പൊരി കണ്ടു. ഉടൻതന്നെ ബസ് ജീവനക്കാരും അധ്യാപകരും ചേർന്ന് കുട്ടികളെ വേഗത്തിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർത്തുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പൂർണ്ണമായി തീപിടിക്കുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നത് വലിയ ആശ്വാസമായി.

വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസിന്റെ മുക്കാൽ ഭാഗവും പൂർണ്ണമായും കത്തിനശിച്ചിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ലഗേജുകളും ബാഗുകളും വാഹനത്തിനുള്ളിൽ കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. അപകടത്തെ തുടർന്ന് മറ്റൊരു വാഹനം എത്തിച്ച് കുട്ടികളെ സുരക്ഷിതമായി തിരികെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം : അമ്മ ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതക കേസിൽ അമ്മ ശ്രീതുവും അറസ്റ്റില്‍. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിൽ അമ്മയ്‌ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിനു...

പെണ്‍കുട്ടിയെ പ്രണയം നടിച്ച്  ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയിൽ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ആണ്‍സുഹൃത്ത് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കൂട്ടുകാരന് കൈമാറുകയും ഇയാള്‍ പെണ്‍കുട്ടിയെ...
- Advertisment -

Most Popular

- Advertisement -