Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsസാമ്പത്തിക തട്ടിപ്പ്:...

സാമ്പത്തിക തട്ടിപ്പ്: തറയിൽ ഫിനാൻസ് ഉടമയ്ക്ക് 16 വർഷം തടവും പിഴയും

പത്തനംതിട്ട: നിരവധി ആളുകളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ തറയിൽ ഫിനാൻസ് ഉടമയ്ക്കെതിരായ രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കോടതി ശിക്ഷ വിധിച്ചു. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് വിചാരണ പൂർത്തിയാക്കി കോടതി  വിധി പ്രസ്താവിച്ചത്. ആദ്യ കേസിൽ ഒൻപത് വർഷം തടവും എട്ട് ലക്ഷം രൂപ പിഴയും രണ്ടാമത്തെ കേസിൽ ഏഴ് വർഷം തടവും എട്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

രണ്ടു കേസുകളിലുമായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. തുമ്പമൺ വിജയ ഭവനിൽ വിജയകുമാറിൽ നിന്ന് ഏഴ് ലക്ഷം രൂപയും തുമ്പമൺ ജിജോ ഭവനിൽ മേഴ്‌സി ജോർജിൽ നിന്ന് 3,95,000 രൂപയും തറയിൽ ഫിനാൻസ് ഉടമ നിക്ഷേപമായി സ്വീകരിച്ച് തിരികെ നൽകാതെ കബളിപ്പിച്ച് കൈക്കലാക്കുകയായിരുന്നു.

പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായിരുന്ന സണ്ണിക്കുട്ടി, രതീഷ് എന്നിവരാണ് കേസുകളിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള അന്വേഷണ നടപടികളിലും ഇരുവരും മുഖ്യ പങ്കുവഹിച്ചു. അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (III) ജഡ്ജി മിനിമോൾ എഫ്. ആണ് കേസുകളിൽ ശിക്ഷ വിധിച്ചത്. കേസുകളുടെ വിചാരണ നടപടികളിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബിന്നി ബി. ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം : രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം : കൊല്ലത്ത് വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടാംപ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു.കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു പ്രേരണയും നല്‍കിയിട്ടില്ലെന്നും...

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാം ഘട്ട മെഗാശുചീകരണത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു

ആലപ്പുഴ: വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയും ജില്ലാഭരണകൂടവും റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച പ്ലാസ്റ്റിക്ക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ്റെ രണ്ടാംഘട്ടത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുനീക്കി. ശനിയാഴ്ച്ച...
- Advertisment -

Most Popular

- Advertisement -