Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുന്നണിയോഗം ചേരുന്നില്ല...

മുന്നണിയോഗം ചേരുന്നില്ല : അതൃപ്തി പരസ്യമാക്കി ആർഎസ്പി

കൊച്ചി : ബോർഡ്- കോർപ്പറേഷൻ വിഭജനത്തിൽ അതൃപ്തി പരസ്യമാക്കി ആർഎസ്പി. മുന്നണി യോഗം ചേർന്നിട്ട് നാളുകളായെന്നും ഘടകകക്ഷികളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ വേദിയില്ലാതായെന്നും ആർഎസ്പിയുടെ മുതിർന്ന നേതാവ് എ എ അസീസ് പറഞ്ഞു. യുഡിഎഫ് കൺവീനർ തന്നെ യോഗം ചേരണമെന്ന് പറഞ്ഞിട്ട് ഇതുവരെ നടന്നില്ല. സർക്കാർ വന്നിട്ട് 6 മാസമായി.

നമ്മുടെ സംസ്ഥാനത്ത് പൊതുമേഖല സ്ഥാപനങ്ങളായ ബോർഡുകൾ, കോർപ്പറേഷനുകൾ, ക്ഷേമനിധി ബോർഡുകൾ എല്ലാം അനാഥാവസ്ഥയിലാണ്. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നില്ല.

മുസ്ലീം ലീഗിന് ചെയർമാൻ സ്ഥാനങ്ങൾ നൽകിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഭരണചക്രം ചലിക്കുന്നത് ചില കാര്യങ്ങളിൽ മാത്രമാണ്. അടിസ്ഥാന വർഗത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാത്തത് അപകടകരമാണെന്നും അസീസ് വിമർശിച്ചു. ഉമ്മൻചാണ്ടി സർക്കാർ ഉള്ളപ്പോൾ 9 പദവികൾ ആർഎസ്പിയ്ക്ക് ലഭിച്ചിരുന്നു.

എന്നാൽ ഇപ്പോൾ 4 പദവികൾ മാത്രം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ് പാർട്ടി. ബോർഡ്-കോർപ്പറേഷൻ വിഭജനത്തിലും മുന്നണിയോഗം ചേരാത്തതിലും അതൃപ്തി അറിയിച്ചുകൊണ്ട് ‘എ’ ഗ്രൂപ്പ് നേതാക്കളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത് .ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി...

വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ നടപടി : മന്ത്രി ജി ആര്‍ അനില്‍

കോന്നി : വിലക്കുറവില്‍ വെളിച്ചെണ്ണ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. നവീകരിച്ച കോന്നി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി സംസ്ഥാനങ്ങളില്‍...
- Advertisment -

Most Popular

- Advertisement -