Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsലോക്സഭാ തെരഞ്ഞെടുപ്പ് ...

ലോക്സഭാ തെരഞ്ഞെടുപ്പ്  വോട്ടെണ്ണൽ ആരംഭിച്ചു

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ്  വോട്ടെണ്ണൽ ആരംഭിച്ചു. പത്തനംതിട്ട  മണ്ഡലത്തിലെ സർവീസ് വോട്ടുകൾ  സൂക്ഷിച്ചിട്ടുള്ള ചെന്നീർക്കര പി എം കേന്ദ്രീയ വിദ്യാലയത്തിനുള്ളിലെ പോസ്റ്റൽ ബാലറ്റ് സ്ട്രോങ്ങ് റൂം ജില്ലാ കളക്ടർ എസ്  പ്രേം കൃഷ്ണൻ  പൊതു നിരീക്ഷകർ എന്നിവരുടെ നേതൃത്വത്തിൽ  തുടങ്ങിയത്. രാവിലെ ഏഴിന് സ്‌ട്രോംഗ് റൂം തുറന്നു.

വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തില്ലെന്ന ജീവനക്കാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷമാണ് തുടങ്ങിയത്. രാവിലെ എട്ടിനു തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ഹോം വോട്ടിംഗില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. രാവിലെ 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിച്ചു.

കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇവിഎമ്മുകള്‍ എണ്ണുന്നതിന് ഏഴ് കൗണ്ടിംഗ് ഹാളുകള്‍ ക്രമീകരിച്ചത്

ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണിയശേഷമേ അന്തിമവിധി പ്രഖ്യാപിക്കു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആനുകൂല്യങ്ങളെല്ലാം തിരികെ നല്കും – വി.ഡി സതീശൻ

തിരുവനന്തപുരം : യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ തിരികെ നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സെറ്റോ...

സംസ്ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് : നാളെ കള്ളക്കടൽ പ്രതിഭാസം 

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -