Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsAmbalappuzhaഅയ്യപ്പൻമാർക്കുള്ള സേവന...

അയ്യപ്പൻമാർക്കുള്ള സേവന കേന്ദ്രവും അന്നദാനവും ഉദ്ഘാടനം ചെയ്തു

അമ്പലപ്പുഴ : അമ്പലപ്പുഴ യോഗം പേട്ടസംഘം ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ അയ്യപ്പൻമാർക്കുള്ള സേവന കേന്ദ്രവും അന്നദാനവും ഉദ്ഘാടനം ചെയ്തു.സേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി യദുകൃഷ്ണൻ നമ്പൂതിരിയും അന്നദാനത്തിൻ്റെ ഉദ്ഘാടനം ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ആഫീസർ ലേഖാ പണിക്കരും നിർവഹിച്ചു.

ശബരിമല തീർത്ഥാടനം സംബന്ധിച്ച വിവരങ്ങൾ സേവന കേന്ദ്രത്തിൽ ലഭ്യമാകും. ദേവസ്വത്തിൽ നിന്നും രസീത് വാങ്ങി വരുന്നവർക്ക് ഇരുമുടിക്കെട്ടുനിറക്കുന്നതിനുള്ള സൗകര്യവും ലഭൃമാണ്. കുടിവെള്ള വിതരണവും ഉണ്ട്.ക്ഷേത്രത്തിലെത്തുന്ന സ്വാമിമാർക്കും ഭകർക്കും മൂന്ന് നേരം അന്നദാനം ഉണ്ടാകും.

രാവിലെ 300 പേർക്കും, ഉച്ചക്ക് 1500 പേർക്കും, വൈകിട്ട് 500 പേർക്കും ആണ് ഭക്ഷണം ക്രമീകരിക്കുന്നത്.സമൂഹപ്പെരിയോൻ എൻ ഗോപാലകൃഷ്ണപിള്ള ഭദ്രദീപ പ്രകാശനം നടത്തി. പ്രസിഡൻ്റ് ആർ.ഗോപകുമാർ, സെക്രട്ടറി ജി വിനോദ് കുമാർ, ഖജാൻജി കെ.സി. ഹരികുമാർ, വൈസ് പ്രസിഡൻ്റ് ആർ. ജിതിൻ രാജ്, ജോ. സെക്രട്ടറി സി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  –  ജാഗ്രത നിർദ്ദേശം – ഐ എൻ സി ഒ ഐ എസ്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന്  (05-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം...

യുവാവ് വീടിന് മുൻപിലെ കിണറ്റിൽ ചാടി മരിച്ചു

പത്തനംതിട്ട : തിരുവോണ നാളിൽ യുവാവ് വീടിന് മുൻപിലെ കിണറ്റിൽ ചാടി മരിച്ചു. ചെന്നീർക്കര പഞ്ചായത്തിലെ പുല്ലാമല തുണ്ടിതെക്കേ മുരുപ്പ് രഞ്ജിത് ഭവനിൽ രഞ്ജിത്തിൻ്റെ മകൻ സൂരജ് (18) ആണ് കിണറ്റിൽ ചാടി...
- Advertisment -

Most Popular

- Advertisement -