Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല അന്നദാന...

ശബരിമല അന്നദാന മണ്ഡപത്തില്‍ കേരളീയ സദ്യ ആരംഭിച്ചു

ശബരിമല : ശബരിമല തീര്‍ത്ഥാടകര്‍ക്ക് കേരളീയ സദ്യ ചൊവ്വാഴ്ച മുതല്‍ നല്‍കിത്തുടങ്ങി. പ്രഭാതഭക്ഷണവും നല്‍കുന്നുണ്ട്. സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പുതിയ മെനുവും പുതിയ സമീപനവുമായാണ് ഈ തീര്‍ത്ഥാടന കാലത്തു തുടങ്ങുന്നത്. മെനു കൃത്യമായി രേഖപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നിര്‍ദ്ദേശം നല്‍കി.

മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി പുതിയ മെനുവുവാണ് ഇത്തവണ നല്‍കുന്നത്. അയ്യപ്പസ്വാമിയുടെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി വിഭവങ്ങള്‍ നിവേദിച്ചാണ് ഈ വര്‍ഷത്തെ അന്നദാനത്തിന് തുടക്കം കുറിച്ചത്.

പ്രഭാതഭക്ഷണമായി ഇഡ്ഡലിയോ ദോശയോ ഉള്‍പ്പെടെയുള്ള വിഭവങ്ങളും, ഉച്ചയ്‌ക്ക് പായസമടങ്ങുന്ന കേരളീയ സദ്യയും രാത്രിയില്‍ കഞ്ഞിയും പയറും അച്ചാറും പപ്പടവുമാണ് ഇത്തവണ വിളമ്പുന്നത്. എല്ലാ ദിവസവും ഏതെങ്കിലും ഒരു മധുരപലഹാരം നിര്‍ബന്ധമായും ഉണ്ടാവും. സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ ഒരു സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാനാവും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലക്ഷങ്ങൾ വിലവരുന്ന ബി എസ് എൻ എൽ ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

അടൂർ : ആനന്ദപ്പള്ളിയിലെ ബി എസ് എൻ എൽ ടവർ റൂമിൽ സ്ഥാപിച്ചിരുന്ന ഒപ്റ്റിക്കൽ ലൈൻ ടെർമിനലും, മൊഡ്യൂളുകളും, ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുകളും മോഷ്ടിച്ച കേസിൽ ഒരാളെ അടൂർ പോലീസ് പിടികൂടി. പന്നിവിഴ ആനന്ദപ്പള്ളി...

രക്ഷാപ്രവർത്തന കേസ് : എഡിജിപി എംആ‌ർ അജിത് കുമാറിനോട് വിശദീകരണം തേടും

തിരുവനന്തപുരം : ആലപ്പുഴയിൽ നടന്ന 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിൽ എഡിജിപി എംആ‌ർ അജിത് കുമാറിനോട് ഡിജിപി വിശദീകരണം തേടും .അട്ടിമറിയിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് എസ്ഐടി ഇന്നലെ...
- Advertisment -

Most Popular

- Advertisement -