Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiകെജ്‌രിവാളിന്‍റെ ‘ശീഷ്...

കെജ്‌രിവാളിന്‍റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

ന്യൂഡൽഹി : മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിയായിരുന്ന ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് സാഹിബ് സിങ്.സിവിൽ ലൈൻസിലെ 6 ഫ്ലാഗ്‌സ്റ്റാഫ് റോഡിലുള്ള ബംഗ്ലാവ് അടുത്ത ആഴ്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കും .ഒരാൾക്ക് ഏകദേശം 20 രൂപയായിരിക്കും പ്രവേശന നിരക്കെന്നാണ് വിവരം.

പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് വസതി സന്ദർശനത്തിനായി തുറന്നുകൊടുക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.2015 മുതൽ 2024 വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെജ്‌രിവാൾ താമസിച്ചിരുന്നത് ഈ ബംഗ്ലാവിലായിരുന്നു .സിഎജി റിപ്പോർട്ട് പ്രകാരം കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് ഏകദേശം 33.66 കോടി രൂപയാണ് ചെലവായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

കൊച്ചി : കേരളത്തിന് റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായുള്ള മൂന്ന് ലക്ഷം കോടിയുടെ വികസന പദ്ധതിയുമായി കേന്ദ്ര ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ​ഗ‍ഡ്കരി. ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിൽ...

കൂണുകളുടെ വർണ്ണ വിസ്മയങ്ങളുമായി കൃഷിമന്ത്രി പി പ്രസാദ്

പത്തനംതിട്ട : കേരളത്തിൽ ഏറ്റവും ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷിയെന്നും വിവിധങ്ങളായ ഇനങ്ങൾ എന്ന് കേരളത്തിൽ കർഷകർ കൃഷി ചെയ്യുന്നുണ്ടെന്നും കൂണിനെ സൂപ്പർ ഫുഡ് ആയി ലോകം തന്നെ അംഗീകരിച്ചു...
- Advertisment -

Most Popular

- Advertisement -