Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലം :...

മണ്ഡലകാലം : വന്ദേഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണം – അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല : ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് സംസ്ഥാനത്തിനകത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി ലക്ഷക്കണക്കിന് തീർത്ഥാടകർ കടന്നുപോകുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽ വന്ദേഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.

പരുമല പെരുന്നാൾ, മാരാമൺ കൺവൻഷൻ, മഞ്ഞനിക്കര പെരുന്നാൾ, എടത്വാ പെരുന്നാൾ, ചക്കുളത്തുകാവ് പൊങ്കാല തുടങ്ങിയ പ്രധാന തീർത്ഥാടന-ആത്മീയ കേന്ദ്രങ്ങളിലേക്കും ശബരിമലയിലേക്കുമെത്തുന്ന തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമാകുന്ന വിധത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനെ ഒരു പ്രധാന തീർത്ഥാടക റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഒരു ജില്ലയിൽ കുറഞ്ഞത് ഒരു റെയിൽവേ സ്റ്റേഷനിലെങ്കിലും എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന റെയിൽവേയുടെ പൊതുമാനദണ്ഡം തിരുവല്ലയുടെ കാര്യത്തിൽ അവഗണിക്കപ്പെടുകയാണെന്നും ഇത് തിരുവല്ലയോടുള്ള റെയിൽവേയുടെ അവഗണനയാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.തീർത്ഥാടകരുടെയും യാത്രക്കാരുടെയും സൗകര്യം പരിഗണിച്ച് വന്ദേഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഡ്വ. വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു

.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട് :  പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി . ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ...

പക്ഷിപ്പനി: 9691 പക്ഷികളെ ദയാവധം ചെയ്ത് സംസ്‌ക്കരിച്ചു

കോട്ടയം: പക്ഷിപ്പനിയെത്തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്....
- Advertisment -

Most Popular

- Advertisement -