തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സർക്കാരിനെതിരെ സമരം കടുപ്പിച്ച് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ.നിരാഹാര സമരം നടത്തുന്ന സമരസമിതി നേതാവ് ജയകൃഷ്ണന്‍ തലമുണ്ഡനം ചെയ്തു.എസ് വളർമതിയും സമരപന്തലിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും തീരുമാനം ആകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാനുള്ള തീരുമാനം. ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം 138-ാം ദിവസത്തിലേക്ക് കടന്നു.
ജയകൃഷ്ണന്റെ നിരാഹാര സമരം പത്താം ദിവസം പിന്നിട്ടിരുന്നു.ആരോഗ്യ പ്രശ്നങ്ങളാൽ നിരാഹാരം സമരം അവസാനിപ്പിക്കുകയാണെന്ന് ജയകൃഷ്ണൻ അറിയിച്ചു. എസ് വളർമതി നിരാഹാരം തുടരും.





