Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലം :...

മണ്ഡലകാലം : ശർക്കര വില കൂടി; ഒപ്പം വിളക്കെണ്ണ വിലയും : വിലക്കയറ്റത്തിൽ വലഞ്ഞ് അയ്യപ്പഭക്തരും വ്യാപാരികളും

പത്തനംതിട്ട : മണ്ഡലകാലം ആരംഭിച്ചതോടെ ശർക്കരവില കുതിച്ചുയരുന്നത് ക്ഷേത്രങ്ങളുടെയും അയ്യപ്പഭക്തരുടെയും കുടുംബ ബജറ്റിന് തിരിച്ചടിയാകുന്നു. മൂന്ന് മാസം മുമ്പ് കിലോഗ്രാമിന് 48 മുതൽ 50 രൂപ വരെ വിലയുണ്ടായിരുന്ന ശർക്കരയ്ക്ക് ഇപ്പോൾ ചില്ലറ വിപണിയിൽ 80 രൂപയ്ക്ക് മുകളിലാണ് വില. മണ്ഡലകാലത്ത് ആവശ്യകത വർധിച്ചതോടെ വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.

ജില്ലയിൽ കഴിഞ്ഞ ആഴ്ച മൊത്തവിപണിയിൽ ഒരു കിലോ ശർക്കരയ്ക്ക് 62 രൂപയായിരുന്നു വില. ചില്ലറ വിപണിയിലെത്തുമ്പോൾ ഇത് 80 രൂപ കടക്കുന്നു.  ഉണ്ടശർക്കരയ്ക്കും സമാനമായ വിലയാണ് ഈടാക്കുന്നത്.

മണ്ഡല ചിറപ്പായതോടെ ക്ഷേത്രങ്ങളിൽ പായസം തയ്യാറാക്കുന്നതിനും മലർനിവേദ്യത്തിനും അന്നദാനത്തിനുമെല്ലാം ശർക്കര വലിയ തോതിൽ ആവശ്യമാണ്. മണ്ഡലകാല മഹോത്സവങ്ങൾക്കും ചിറപ്പ് മഹോത്സവങ്ങൾക്കും അയ്യപ്പൻവിളക്കിനുമൊപ്പം വിവിധ ക്ഷേത്രങ്ങളിലെ വഴിപാടുകൾക്കും ശർക്കരയുടെ ഉപയോഗം വർധിക്കുന്നുണ്ട്. ഇതാണ് വിപണിയിൽ ആവശ്യകത ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്നാട്ടിൽ നിന്നാണ് ജില്ലയിലെ വിപണികളിലേക്ക് പ്രധാനമായും ശർക്കര എത്തുന്നത്. ശബരിമല സീസൺ മുന്നിൽക്കണ്ട് മൊത്തവ്യാപാരികൾ ഉത്പാദന കേന്ദ്രങ്ങളിൽനിന്ന് വൻതോതിൽ ശർക്കര വാങ്ങി ഗോഡൗണുകളിൽ സംഭരിക്കാറുണ്ട്. സീസൺ ആരംഭിക്കുന്നതോടെ ഈ ശേഖരം വിപണിയിലെത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുന്നതായും ആക്ഷേപമുണ്ട്. സീസൺ കഴിയുന്നതോടെ വില താഴുന്നതും പതിവാണ്.

ശർക്കരയ്ക്ക് പിന്നാലെ ക്ഷേത്രങ്ങളിൽ വിളക്കുകൾ കത്തിക്കാൻ ഉപയോഗിക്കുന്ന വിളക്കെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്. നേരത്തെ ലിറ്ററിന് 100 മുതൽ 110 രൂപ വരെ വിലയുണ്ടായിരുന്ന വിളക്കെണ്ണയ്ക്ക് ഇപ്പോൾ 170 രൂപയ്ക്ക് മുകളിലാണ് വില. പശ്‌ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള വിപണിയിലെ സാഹചര്യങ്ങളാണ് വിളക്കെണ്ണ വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജനറൽ ആശുപത്രിയിൽ മോക്ഡ്രിൽ നടത്തി

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ ജില്ലാ ദുരന്തനിവാരണ അതോറി റ്റിയുടെയും അഗ്നി ശമന സേനാവിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  മോക്ഡ്രിൽ നടത്തി. ആശുപത്രിയിൽ ആകസ്‌മികമായി  തീപിടിത്തമുണ്ടായാൽ അടിയന്തിര പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യാം  എന്ന് ആശുപത്രി...

ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം നാളെ ഉയരും

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ കാർത്തിക സ്തംഭം നാളെ (15) ഉയരും. വൈകിട്ട് 5-ന് ക്ഷേത്ര അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന തൂണിൽ ദേവിക്ക് ഒരു വർഷം കിട്ടിയ ഉടയാടകൾ, വാഴക്കച്ചി, കവുങ്ങോല, പഴയോലകൾ,...
- Advertisment -

Most Popular

- Advertisement -