Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiബഹ്‌റൈനിൽ ഇറാന്റെ...

ബഹ്‌റൈനിൽ ഇറാന്റെ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം: ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ന്യൂഡൽഹി: ബഹ്റൈന് നേരെ ഉണ്ടായ വന്‍ആക്രമണത്തിൻ ഇറാന്‍ രണ്ട് സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. ഇറാന്‍ തൊടുത്ത സ്‌ഫോടകവസ്തു പതിച്ച് ബഹ്‌റൈനിലെ വ്യവസായകേന്ദ്രത്തില്‍ തീപിടിച്ചു. സംഭവസ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിത്രാഹ് ദ്വീപില്‍നിന്ന് പുക ഉയരുന്നതായി സമീപവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബഹ്‌റൈനിലെ പ്രധാന വ്യവസായ മേഖലയാണ് സിത്രാഹ് ദ്വീപ്. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ബഹ്റൈന്‍ വ്യക്തമാക്കി. സിവിലിയന്‍ മേഖലയിലേക്കുള്ള ഇറാന്റെ ഹീനമായ ആക്രമണമാണിതെന്നും ബഹ്റൈന്‍ അപലപിച്ചു.

എന്നാൽ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തി. ബഹ്റൈനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവച്ചതെന്നാണ് ഇറാന്റെ വിശദീകരണം. ഇറാന്റെ നടപടികളെ കടുത്തഭാഷയില്‍ ബഹ്‌റൈന്‍ അപലപിച്ചു. ബഹ്റൈനുനേരെ കഴിഞ്ഞ ആഴ്ചയും ഇറാന്റെ ഭാഗത്തുനിന്നും ആക്രമണങ്ങളുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 31-08-2026 Bhagyathara Lottery BT.69

1st Prize : ₹1,00,00,000/- BM 870013 (ADIMALY) Consolation Prize ₹5,000/- BA 870013 BB 870013 BC 870013 BD 870013 BE 870013 BF 870013 BG 870013 BH 870013 BJ 870013 BK 870013 BL 870013 2nd Prize ₹30,00,000/- BD 481157...

വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയെത്തി

ന്യൂഡൽഹി : പഞ്ചരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി .എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തി‌ൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി...
- Advertisment -

Most Popular

- Advertisement -