കൊച്ചി : കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി പ്രവീൺകുമാർ (28), തമിഴ്‌നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.
വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു യുവാക്കൾ. അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.





