Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പാ നദിയെ...

പമ്പാ നദിയെ മാലിന്യമുക്തമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വോളന്റിയര്‍മാര്‍ രംഗത്ത്

പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പമ്പാ നദിയെയും ശബരിമല തീര്‍ത്ഥാടന കേന്ദ്രങ്ങളെയും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിനായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (കെ.എസ്.പി.സി.ബി) നേതൃത്വത്തില്‍ എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ സേവനം വിപുലീകരിച്ചു. പത്തനംതിട്ട ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) വോളന്റിയര്‍മാരെയാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറക്കിയിരിക്കുന്നത്.

അയ്യപ്പഭക്തര്‍ പമ്പാ നദിയില്‍ വസ്ത്രങ്ങളും മറ്റ് തുണിമാലിന്യങ്ങളും ഉപേക്ഷിക്കുന്നത് തടയുക, നദിയുടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് തീര്‍ത്ഥാടകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നിവയാണ് പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിന്റെ ഏകോപനത്തില്‍ പത്ത് വോളന്റിയര്‍മാര്‍ വീതമുള്ള പ്രത്യേക ബാച്ചുകളായാണ് പ്രവര്‍ത്തനം.

പമ്പാ സ്‌നാനഘട്ടങ്ങളില്‍ നേരിട്ടെത്തുന്ന വോളന്റിയര്‍മാര്‍ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുതെന്ന് ഭക്തരോട് നിര്‍ദ്ദേശിക്കുകയും പകരം നിശ്ചയിച്ചിട്ടുള്ള ശേഖരണ കൂടുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സ്‌നാനത്തിനിടെ സോപ്പ്, എണ്ണ, ഷാംപൂ സാഷെകള്‍ എന്നിവ ഉപയോഗിച്ച് നദീജലം മലിനമാക്കരുതെന്നും ബോധവല്‍ക്കരിക്കുന്നുണ്ട്.

നിരോധിത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കുക, മാലിന്യങ്ങള്‍ തരംതിരിച്ച് കൃത്യമായി കൈമാറുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വോളന്റിയര്‍മാര്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ വ്യാപാരികള്‍ക്ക് നല്‍കുന്നുണ്ട്.

‘പവിത്രമായ പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുത്’ എന്ന സന്ദേശം തീര്‍ത്ഥാടകരിലേക്ക് എത്തിക്കുന്നതിനായി ബോധവല്‍ക്കരണ ബോര്‍ഡുകള്‍ക്ക് സമീപവും തിരക്കേറിയ സ്ഥലങ്ങളിലും വോളന്റിയര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 27-04-2025 Akshaya AK-699

1st Prize Rs.7,000,000/- AM 602570 (ERNAKULAM) Consolation Prize Rs.8,000/- AA 602570 AB 602570 AC 602570 AD 602570 AE 602570 AF 602570 AG 602570 AH 602570 AJ 602570...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്‌പുർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സുക്മ-ദന്തേവാഡ അതിർത്തിയിലെ കെർലപാൽ പ്രദേശത്തെ വനങ്ങളിലാണ് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ ഓപ്പറേഷനിൽ...
- Advertisment -

Most Popular

- Advertisement -