Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ വെർച്വൽ...

ശബരിമലയിൽ വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് ഏജൻസികൾ ; അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി

പത്തനംതിട്ട : ശബരിമലയിൽ അയ്യപ്പദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ വൻകിട ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയതോടെ വിഷയം ഗൗരവമായ നടപടികളിലേക്ക്. ഇതരസംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ സ്ലോട്ടുകൾ കൈക്കലാക്കി തീർഥാടകർക്ക് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്നുവെന്ന സംശയമാണ് ശക്തമായിരിക്കുന്നത്.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസികളാണ് ക്രമക്കേടിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തീർഥാടകരുടെ തിരിച്ചറിയൽ രേഖകളും ഫോൺ നമ്പറുകളും ശേഖരിച്ച് ഓരോ ദിവസത്തെയും ദർശന സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണ് ചെയ്യുന്നത്. തുടർന്ന് വെർച്വൽ ക്യൂ കൂപ്പണുകൾ കൈവശപ്പെടുത്തി ഭക്തർക്ക് കൂടിയ നിരക്കിൽ നൽകുന്നതായും സംശയിക്കുന്നു.

വെർച്വൽ ക്യൂ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്തിട്ടും നിരവധി തീർഥാടകർ ദർശനത്തിനെത്താത്തത് ദേവസ്വം ബോർഡിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. സ്ലോട്ടുകൾ മുഴുവൻ ബുക്ക് ചെയ്യപ്പെടുന്നുണ്ടെങ്കിലും യഥാർഥത്തിൽ എത്തുന്നവരുടെ എണ്ണം കുറയുന്നത് ദർശനക്രമീകരണങ്ങളെയും ദേവസ്വം വരുമാനത്തെയും ബാധിക്കുന്നുണ്ട്.

കൂട്ടബുക്കിങ് തടയുന്നതിനും യഥാർഥ തീർഥാടകർക്ക് ദർശനത്തിന് അവസരം ഉറപ്പാക്കുന്നതിനും ബുക്കിങ് സംവിധാനത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഏജൻസികളുടെ ഇടപെടലും സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ക്രമക്കേട് ആരോപണം ഗൗരവത്തോടെ കാണണമെന്ന നിലപാടിലാണ് സർക്കാർ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കൊച്ചി: കളമശ്ശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഭർത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പരുക്കേറ്റ നീനു (26) വിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കളമശേരി...

ശബരിമല സ്വര്‍ണപ്പാളി വിവാദം : ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്  ഹൈക്കോടതിയില്‍ ഇന്ന്

കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഇന്ന് കേരള ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കും. ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാറാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുക. ഇടക്കാല റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ കണ്ടെത്തലുകള്‍ അന്തിമ...
- Advertisment -

Most Popular

- Advertisement -