Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യനയം ചർച്ച...

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

പത്തനംതിട്ട : യു ഡി എഫ് സർക്കാരിൻ്റെ പുതിയ മദ്യനയം സംബന്ധിച്ച നിർണായക തീരുമാനങ്ങളിലേക്ക് കടക്കാൻ യു.ഡി.എഫ്. ഒരുങ്ങുന്നു. മദ്യനയത്തിന്റെ കരട് പരിശോധിച്ച് ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഏഴംഗ ഉപസമിതി രൂപീകരിച്ചു. മുൻ എം.എൽ.എ കെ. ശിവദാസൻ നായരെ കൺവീനറായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം മുഖ്യമന്ത്രി വി.ഡി. സതീശനാണ് നടത്തിയത്.

അങ്കമാലി മുൻ എം.എൽ.എ പി.ജെ. ജോയ്, ജെ. ജയന്ത് എം.എൽ.എ എന്നിവരാണ് കോൺഗ്രസിന്റെ മറ്റ് പ്രതിനിധികൾ. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന് മുൻ എം.പി ജോയ് എബ്രഹാം, ആർ.എസ്.പിയിൽനിന്ന് വിഷ്ണുമോഹൻ എം.എൽ.എ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽനിന്ന് പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, സി.എം.പിയിൽനിന്ന് സി.എ. അജീർ എന്നിവരും സമിതിയിലുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മുസ്ലിം ലീഗ് പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

എക്സൈസ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് മദ്യനയത്തിലെ നിർദേശങ്ങൾ സമിതി വിശദമായി പരിശോധിക്കും. വിവിധ ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് യു.ഡി.എഫ് നേതൃത്വത്തിന് സമർപ്പിക്കുകയാണ് ചുമതല. തുടർന്ന് മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിനായി കരട് നയം പരിഗണിക്കും.

ബെവ്കോ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനരീതിയിലും രൂപഘടനയിലും മാറ്റങ്ങൾ, വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുള്ള നിലപാട്, ബാർ ലൈസൻസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പുതിയ മദ്യനയത്തിൽ ചർച്ചയാകുമെന്നാണ് സൂചന. ഔട്ട്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാതെ നിലവിലുള്ളവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതടക്കമുള്ള നിർദേശങ്ങളും പരിഗണനയിലുണ്ട്.

നവംബർ 30നു മുമ്പ് പുതിയ മദ്യനയം രൂപീകരിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാന്ധിജി വിഭാവനം ചെയ്ത സ്വാതന്ത്ര്യം സംജാതമാകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ  പൂർണ്ണതയിലാണ്:  ഡോ. സിറിയക് തോമസ്

കോട്ടയം: ഗാന്ധിജി വിഭാവനം ചെയ്ത സ്വാതന്ത്ര്യം സംജാതമാകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ  പൂർണ്ണതയിലാണന്ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്. ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്യവർജന സമതിയുടെ ആഭിമുഖ്യത്തിൽ...

ശിവരാത്രി ദിനത്തിൽ 114 -ാമത് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി 

അയിരൂർ: സനാതന ധർമ പ്രചാരണത്തിന്റെ ഉദ്ഘോഷണത്തിന് തുടക്കം കുറിച്ച് ശിവരാത്രി ദിനത്തിൽ 114 -ാമത് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്  പമ്പാ മണൽപ്പുറത്ത് തുടക്കമായി. മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി...
- Advertisment -

Most Popular

- Advertisement -