Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആർ.ടി.സി ബസിന്...

കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ കാട്ടാന നിലയുറപ്പിച്ചതോടെ യാത്രക്കാർ ഭീതിയിലായി

പത്തനംതിട്ട: കോന്നി – കൊക്കാത്തോട് റൂട്ടിൽ യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി കാട്ടാനയുടെ മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങി. ഇന്ന് പുലർച്ചെ ആറ് മണിയോടെ കോന്നിയിൽ നിന്ന് കൊക്കാത്തോട്ടിലേക്ക് സർവീസ് നടത്തിയ ബസിന് മുന്നിലേക്കാണ് കാട്ടാന എത്തിയത്.

ഏറെ നേരം റോഡിൽ നിലയുറപ്പിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങിയതോടെയാണ് ബസിനും മറ്റ് വാഹനങ്ങൾക്കും മുന്നോട്ട് നീങ്ങാനായത്. കല്ലേലി – കൊക്കാത്തോട് പാതയിൽ കാട്ടാനയുടെ സാന്നിധ്യം പതിവായിരിക്കുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

കല്ലേലി പാലത്തിന് സമീപത്തും കൊക്കാത്തോട് റോഡിന്റെ വിവിധ ഭാഗങ്ങളിലും പകൽ സമയത്ത് പോലും കാട്ടാനകൾ റോഡിലിറങ്ങുന്നത് പതിവാണ്. രാത്രികാല യാത്രകൾ ഏറെ ഭീതിജനകമാണെന്ന് നാട്ടുകാർ പറയുന്നു. തൊട്ടടുത്ത ജനവാസ മേഖലകളായ കുളത്തുമണ്‍, താമരപ്പള്ളി എന്നിവിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. വനാതിർത്തിയിൽ പ്രതിരോധ കിടങ്ങുകൾ നിർമ്മിക്കണമെന്ന നാട്ടുകാരുടെ ദീർഘകാല ആവശ്യം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ദുരിതബാധിതർക്കായി ഭൂമി നൽകി ദമ്പതികൾ

കോട്ടയം: വയനാട് ദുരന്തത്തിൽ വീടു  നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി വൈക്കം നിവാസികളായ ദമ്പതികൾ. ഉദയനാപുരം പഞ്ചായത്തിലെ കരിയിൽ വീട്ടിൽ ഉണ്ണിയും ഭാര്യ അനിതയും ആണ് 10  സെൻ്റ് സ്ഥലം സൗജന്യമായി സർക്കാരിനു  നൽകിയത്. ഭൂമിയുടെ...

തിരുവല്ലയിൽ കൊട്ടാരക്കര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: തിരുവല്ലയിൽ കൊട്ടാരക്കര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചൻ (55) ആണ് തിരുവല്ല - ചെങ്ങന്നൂർ റോഡില്‍ ഇയാള്‍ നടത്തിവരുന്ന കരിക്ക് കച്ചവട കടയുടെ മുൻപിൽ ...
- Advertisment -

Most Popular

- Advertisement -