Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsകേന്ദ്രസർക്കാരും സഭകളും...

കേന്ദ്രസർക്കാരും സഭകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചയാളാണ് മോർ അത്താനാസിയോസ് യോഹാൻ –  ഡൽഹി ലഫ്. ഗവർണർ

തിരുവല്ല: കേന്ദ്രസർക്കാരും സഭകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചയാളായിരുന്നു ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമനെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന പറഞ്ഞു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സംഘടിപ്പിച്ച മോർ അത്തേനേനേഷ്യസ് യോഹാൻ  പ്രഥമൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭകളും സർക്കാരും തമ്മിലുള്ള യോജിപ്പിന് ഒരു പാലമായി വർത്തിക്കുവാൻ അദ്ദേഹം ശ്രമിച്ചു. മാനവിക സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. പഞ്ചാബിലെയും ജയ്സാൽമീറിലെയും തെരുവുകളിൽ പട്ടിണി കിടക്കുന്നവരെ  അദ്ദേഹം വിരുന്നൂട്ടി. പ്രകൃതി ക്‌ഷോഭങ്ങളിൽ ദുരിതം അനുഭവിക്കുന്നവരെ  കൈ അയച്ച് സഹായിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും  കൈത്താങ്ങായി. അദ്ദേഹം നൽകിയ സാമൂഹിക സന്ദേശം ഇന്ത്യയുടെ അതിരുകൾ കടന്ന് ഏഷ്യ മുഴുവൻ വ്യാപിച്ചുവെന്നും ലഫ്. ഗവർണർ പറഞ്ഞു.

ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. സെന്റ് തോമസ്‌ ഇവാഞ്ചലിക്കൽ ചർച്ച് ഫെലോഷിപ്പ് ബിഷപ്പ് ജോർജ് ഈപ്പൻ, ചർച്ച് ഓഫ് സൗത്തിന്ത്യ ബിഷപ്പ്  വി.എസ്. ഫ്രാൻസിസ്, ഗീവർഗീസ് മോർ കൂറിലോസ്  മെത്രാപ്പോലീത്ത, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, കുരിയാക്കോസ് മോർ  സേവേറിയോസ് മെത്രാപ്പോലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ, ഡോ. ദാനിയൽ മോർ തിമോത്തിയോസ് എപ്പിസ്കോപ്പ, നിയുക്ത എം.പി. ആന്റോ ആന്റണി, മാത്യൂ ടി. തോമസ് എം.എൽ.എ, പ്രഫ. പി.ജെ.കുര്യൻ, സംവിധായകൻ ബ്ലസി, സ്‌റ്റീഫൻ  ദേവസി, സഭ പി.ആർ. ഓ ഫാ.സി ജോ പന്തപ്പള്ളിൽ, സെക്രട്ടറി ഫാ. ഡാനിയൽ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഡ്വ. സതീഷ് ചാത്തങ്കരി  അന്തരിച്ചു

തിരുവല്ല : ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി (50) അന്തരിച്ചു. മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ 11:30 യോടെയായിരുന്നു അന്ത്യം. മുൻ പെരിങ്ങര...

എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെയുള്ള  ബാനർ പ്രതിഷേധം ശക്‌തമാകുന്നു

പത്തനംതിട്ട : എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ക്കെതിരെ ബാനർ പ്രതിഷേധം തുടരുന്നു.  തിരുവല്ല പെരിങ്ങരയിലും, വി കോട്ടയത്തും ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. സേവ് നായർ ഫോറത്തിന്‍റെ പേരിലാണ് പെരിങ്ങരയിലെ ഫ്ലെക്സ്. ആചാരണ സംരക്ഷണത്തിനായി...
- Advertisment -

Most Popular

- Advertisement -