Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവായനയിലൂടെ മാത്രമേ...

വായനയിലൂടെ മാത്രമേ തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്താൻ കഴിയൂ- ജി. സുധാകരൻ

ആലപ്പുഴ: വായനയിലൂടെ മാത്രമെ ഒരാളുടെ തൊഴിൽ രംഗത്തെ പ്രകടനം മെച്ചപ്പെടുത്താൻ  സാധിക്കുവെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഐ.എ.എസ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ വിജയം കൈവരിച്ചവർ വായനയിലൂടെയാണ് അത് നേടിയെടുത്തത്.  ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർസെക്കൻഡറി സ്‌ക്കൂളിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻസംഘടിപ്പിച്ച വായനദിന- മാസാചരണ പരിപാടിയുടെ ജില്ലാതല വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്‌ക്കൂൾ മാനേജർ എ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. സാനിയ സന്തോഷ് വായന ദിന പ്രതിഞ്ജചൊല്ലി കൊടുത്തു.  പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലവർക്കിംഗ് പ്രസിഡന്റ് കെ. നാസർ, ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടു വെളിച്ചം, വയലാർ ഗോപാലകൃഷ്ണൻ,  പ്രിൻസിപ്പൾ അഷറഫ് കുഞ്ഞ് ആശാൻ,  എച്ച്.എം. സീന., രാജു പള്ളി പറമ്പിൽ, ഉത്തമ കുറുപ്പ്, പി.ടി.എ. പ്രസിഡന്റ് ഷാജി ജമാൽ, സുധീർ ആര്യാട് എം. നാജ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി : ഒരാൾ മരിച്ചു: 3 പേർക്ക് പരുക്ക്

എറണാകുളം : കൊച്ചി എടയാർ വ്യവസായ മേഖലയിലെ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി. ഒറീസ സ്വദേശി മരിച്ചു.3 പേർക്ക് പരിക്കേറ്റു.ഫോർമൽ ട്രേഡ് ലിങ്ക് എന്ന സ്ഥാപനത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. ഒറീസ സ്വദേശിയായ...

ശാസ്ത്ര ബോധമുണർത്തി ശാസ്ത്ര ക്വിസ്

ആലപ്പുഴ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ആലപ്പുഴ ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ശാസ്ത്ര ക്വിസ് നടത്തി. കരുമാടി കെ.കെ.കെ.പി.എസ്.ജി.എച്ച്. എസ്.ലെ പി. ഹരികൃഷ്ണൻ, ജ്യോതിലക്ഷ്മി ശ്രീകുമാർ എന്നിവർ ഒന്നാം...
- Advertisment -

Most Popular

- Advertisement -